പാലക്കാട് ലുലു മാളി​​​െൻറ ഉദ്ഘാടനത്തിനെത്തിയ എം എ. യൂസഫലിക്കൊപ്പം ആലത്തൂരിലെ പ്രണവ് സെൽഫിയെടുക്കുന്നു

ജന്മനാൽ ഇരു കൈകളുമില്ലാത്ത പ്രണവിന് ഇനി ലുലുവിൽ ജോലി; ചേർത്ത് പിടിച്ച് എം.എ. യൂസഫലി

ആലത്തൂർ: ജന്മനാൽ ഇരു കൈകളുമില്ലാത്ത പ്രണവിന് ലുലു സ്ഥാപനങ്ങളുടെ മേധാവി എം. എ.യൂസഫലി ജോലി നൽകി.ലുലുവി​െൻറ പാലക്കാട് മാൾ ഉദ്ഘാടന സമയത്ത് അവിടെയെത്തിയ പ്രണവ് യൂസഫലിയെ കാണാൻ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹം പ്രണവി​െൻറ അടുത്തെത്തി കാര്യങ്ങളന്വേക്ഷിച്ചു. കാൽ കൊണ്ട് ചിത്രം വരക്കുന്ന പ്രണവ്

യൂസലിയുടെ പടം വരച്ച് കൈയ്യിൽ കരുതിയത് അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.ഈ സമയം പ്രണവിന് എന്താണ് വേണ്ടതെന്ന് യൂസഫലി ചോദിച്ചു. എനിക്ക് ഒരു ജോലി വേണമെന്നും അതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് എന്നെ പോറ്റി വളർത്തിയ മാതാപിതാക്കളെ സംരക്ഷിക്കണമെന്നുമാണ് ത​െൻറ ആഗ്രഹമെന്നും പ്രണവ് പറഞ്ഞു.യൂസഫലി എന്ത് ജോലിയാണ് ചെയ്യാൻ കഴിയുക എന്ന് ചോദിച്ചു. എനിക്ക് കഴിയാവുന്ന ഏതു ജോലിയും ചെയ്യാമെന്നായി പ്രണവ് .

ഉടനെ മാനേജരെ വിളിച്ച് ഇയാൾക്ക് പറ്റുന്ന ഏതെങ്കിലും ഒരു ജോലി നൽകാനും നിർദ്ദേശിച്ചു. താൻ അടുത്ത തവണ ഇവിടെ വരുമ്പോൾ പ്രണവ് ജോലിയിലുണ്ടാവണമെന്ന നിർദ്ദേശവും നൽകി. ഷാഫി പറമ്പിൽ എം.എൽ.എ ഇതിനെല്ലാം സാക്ഷിയായി സമീപത്തുണ്ടായിരുന്നു. വീടില്ലാതിരുന്ന പ്രണവിന് മാധ്യമം പത്രത്തി​െൻറ അക്ഷര വീട് പദ്ധതിയിൽ നേരത്തെ വീട് നിർമ്മിച്ച് നൽകിയിരുന്നു.


Tags:    
News Summary - Lulu owner MA Yusuf Ali gave Pranav a job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.