കോട്ടയം: പരീക്ഷ ദിവസങ്ങളിൽ ആവശ്യമുള്ള കുട്ടികൾക്കു മാത്രം ഭക്ഷണം നൽകിയാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. പരീക്ഷക്കാലത്ത് കുട്ടികൾക്ക് നിർബന്ധമായി ഉച്ചഭക്ഷണം നൽകണമെന്ന നേരത്തേയുള്ള ഉത്തരവ് തിരുത്തിയാണ് പുതിയ നിർദേശം വന്നത്. ഇതുപ്രകാരം, ഭക്ഷണം കഴിക്കാൻ തയാറുള്ള കുട്ടികളുടെ എണ്ണം കണക്കാക്കി ഉച്ചഭക്ഷണ കമ്മിറ്റി യോഗം ചേർന്ന് തീരുമാനം എടുക്കണം. ഭക്ഷണം നൽകുന്നില്ലെങ്കിൽ അത് യഥാസമയം ഉപജില്ല വിദ്യാഭ്യാസ ഓഫിസറെ അറിയിക്കാനും സ്കൂളുകൾക്ക് നിർദേശമുണ്ട്.
ഒരുനേരം പരീക്ഷ നടക്കുമ്പോൾ സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകണമോ എന്ന സംശയം നേരത്തേ പലയിടങ്ങളിൽനിന്നു ഉയർന്നിരുന്നു. തുടർന്നാണ് പരീക്ഷ ഒരു നേരമാണെങ്കിൽപോലും കുട്ടികൾക്ക് നിർബന്ധമായി ഉച്ചഭക്ഷണം നൽകാൻ ഉത്തരവ് നൽകിയത്. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഉച്ചഭക്ഷണം ഒഴിവാക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. സ്കൂളുകളിൽ മാർച്ചിൽ പരീക്ഷക്കാലം തുടങ്ങുകയാണ്. രാവിലെയും ഉച്ചക്കുമാണ് പരീക്ഷകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.