ഉച്ചഭക്ഷണ പദ്ധതി : ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പരിശോധന നടത്തും-

കോഴിക്കോട് : ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്,ഭക്ഷ്യസുരക്ഷാ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പരിശോധന നടത്തുമെന്ന് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗത്തിലാണ് തീരുമാനം.

വെള്ളിയാഴ്ചകൾ കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. വിദ്യാർഥികൾക്ക് ശുചിത്വ ബോധവൽക്കരണം നൽകും. പാചക തൊഴിലാളികൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിന്റെ ശുചിത്വ പരിശീലനം നൽകും.

ജില്ലകളിലെ ന്യൂൺഫീഡിംഗ് സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ ന്യൂൺമീൽ ഓഫീസർമാരും സ്‌കൂളുകളിൽ എത്തി നാളെമുതൽ ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ,വാട്ടർടാങ്ക്,, ടോയ്‌ലറ്റുകൾ, ഉച്ച ഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടർ അതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തും.

തിരുവനന്തപുരം ഉച്ചക്കട എൽ.എം.എസ് എൽ.പി.എസ്, ആലപ്പുഴ കായംകുളം ടൗൺ ഗവൺമെന്റ് യു.പി.എസ്, കാസർകോട് പടന്നക്കാട് ഗവൺമെന്റ് എൽ.പി.എസ് എന്നിവിടങ്ങളിലെ ഭക്ഷണ സാമ്പിൾ പരിശോധനാ ഫലവും ആരോഗ്യവകുപ്പ് ശേഖരിച്ച സാമ്പിളുകളുടെ ഫലവും അഞ്ചു ദിവസത്തിനകം ലഭ്യമാകും. നിലവിൽ ആരുംതന്നെ അസ്വസ്ഥതകളുമായി ആശുപത്രികളിലില്ല. പൊതുവിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷാ, സിവിൽ സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Lunch scheme: Officers will inspect schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.