മൂന്നാർ: ഇടുക്കി ജില്ലയില്‍ ഭൂമി കൈയ്യേറ്റത്തിന്റെയും അനധികൃത റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെയും പിതൃത്വം സി.പി.എമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ടെന്ന് മന്ത്രി എം.എം മണി. സി.പി.എം സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നുവെന്നും വനനശീകരണം നടത്തുന്നു എന്നും വിവിധ മാധ്യമങ്ങളും വ്യക്തികളും പ്രചരിപ്പിക്കുകയാണ്. തികച്ചും അടിസ്ഥാന രഹിതമായ പ്രചരണമാണിത്. കഴിഞ്ഞ 50 വര്‍ഷമായി സി.പി.എം റവന്യൂ, വനം വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടില്ല. യു.ഡി.എഫ് ഭരണകാലത്ത് കോൺഗ്രസ്സോ യു.ഡി.എഫ് ലെ വിവിധ ഘടകകക്ഷികളൊക്കെയാണ് വനം, റവന്യൂ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. എല്‍.ഡി.എഫ്. ഭരണകാലത്തും മുന്നണിയിലെ ഘടകകക്ഷികളാണ് ഈ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തൻെറ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമർശങ്ങൾക്കെതിരെ രംഗത്തെത്തിയത്.
കാലാകാലമായി വകുപ്പ് കൈകാര്യം ചെയ്ത് കയ്യേറ്റത്തിനു ചൂട്ടു പിടിച്ച പാര്‍ട്ടികളും ഗ്രൂപ്പുകളും തന്നെ ഇതിന്റെ പിതൃത്വം ഏറ്റെടുത്താല്‍ മതി. വസ്തുതകള്‍ മറച്ച് വെച്ച് സി.പി.എമ്മിനെതിരെ അപവാദപ്രചരണം നടത്തുന്നത് ശരിയായ നിലയില്‍ പറഞ്ഞാല്‍ ശുദ്ധ തട്ടിപ്പാണെന്നും മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.