തിരുവനന്തപുരം: ഇന്നലെ സുപ്രീം കോടതി കർശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇന്ന് പുറത്തിറങ്ങും. ലൈഫ് മിഷൻ കേസിലാണ് ശിവശങ്കർ റിമാൻഡിലായത്.
ജാമ്യം ലഭിച്ചതിന് ശേഷം ഉത്തരവ് കക്കാനാട് ജയിലിൽ എത്താതിരുന്നതിനാലാണ് ഇന്നലെ പുറത്തിറങ്ങാൻ കഴിയാതെ പോയി. നട്ടെല്ലിെൻറ ശസ്ത്രക്രിയക്കും, മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയ്ക്കുമായാണ് ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയ ആവശ്യമാണെന്ന എറണാകുളം മെഡിക്കൽ കോളജിെൻറ റിപ്പോർട്ട് കോടതി പരിഗണിച്ചു. അറസ്റ്റിലായി 169-ാം ദിവസമാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്. ലൈഫ് മിഷൻ കേസിൽ ഫെബ്രുവരി 14നാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.
വീടിെൻറയും, ചികിത്സ നടത്തുന്ന ആശുപത്രിയുടെയും പരിസരം വിട്ട് പുറത്തുപോകരുതെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് കർശന നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.