കോഴിക്കോട് : പൊതുപ്രവർത്തകർക്ക് മാതൃകാണ് കോടിയേരിയുടെ പ്രവർത്തനശൈലിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പൊതു പ്രവർത്തർക്ക് കോടിയേരിയുടെ ശൈലി മാതൃകയാണ്. വിദ്യാർഥി ജിവിതകാലം മുതൽ കോടിയേരിയുമായി ബന്ധമുണ്ട്.
അക്ഷാരരാർഥത്തിൽ ഒരേ കട്ടിലിൽ കിടന്ന് ഉറങ്ങിയവരാണ്. കോൽക്കത്തയിൽ നടന്ന പാർട്ടി സമ്മേളനം കഴിഞ്ഞ് ചെന്നൈയിൽ എത്തി കോടിയേരിയുടെ ബന്ധുവീട്ടിൽ നിലത്ത് പായ് വിരിച്ച് കിടന്നു. മന്ത്രിയായതിന് ശേഷം 2006 ൽ യാത്ര ചെയ്യുമ്പോൾ റോഡിന്റെ വശങ്ങളിൽ കുട്ടികൾ നോക്കി നിൽക്കും.
കാറിൽ സഞ്ചരിക്കുമ്പോൾ കൈ ഉയർത്തി കാണിക്കണമെന്ന് കോടിയേരി പറഞ്ഞു. കാരണം ജനങ്ങൾക്ക് അത് സന്തോഷമുണ്ടാക്കുമെന്നാണ് കോടിയേരി പറഞ്ഞത്. ജനങ്ങളുടെ എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നു.രക്തത്തിൽ അലിഞ്ഞ് ചേർന്ന ജനകീയമായ പ്രവർത്തനശൈലി അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്നും ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.