കുമ്പള: സമസ്ത കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്ലിയാർ (67) നിര്യാതനായി. ഞായറാഴ്ച രാവിലെ പതിനൊന്നോടെ ഉപ്പള മൂസ ോടി കടപ്പുറത്ത് കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട ആളുകളെ സന്ദർശിച്ച് സംസാരിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം കുമ്പള മൊഗ്രാലിലെ വസതിയിലേക്ക് കൊണ്ടുവന്നു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി, ജില്ല ജന. സെക്രട്ടറി, കുമ്പള ഇമാം ശാഫി അക്കാദമി പ്രസിഡന്റ്, പ്രിൻസിപ്പാൾ എന്നീ പദവികളിൽ പ്രവർത്തിച്ചു വരുന്നു. നേരത്തെ കുമ്പള ബദർ ജുമാ മസ്ജിദ്, ബംബ്രാണ ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ ഉൾപ്പെടെ കേരളത്തിലെയും കർണാടകയിലെയും നിരവധി പള്ളികളിൽ മുദരിസായും ഖതീബായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഫാത്തിബി. മക്കൾ: അൻസാർ, അൽതാഫ് , നസീഫ, നസീല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.