തിരുവനന്തപുരം: ജാമ്യവസ്ഥയില്‍ സുപ്രീംകോടതി അനുവദിച്ച ഇളവിനെത്തുടര്‍ന്ന് പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര മുടക്കാന്‍ കര്‍ണാടക സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പകപോക്കല്‍ സമീപനമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി.
കേരളത്തിലേക്കുള്ള യാത്രക്ക് സുരക്ഷാ ചെലവിനത്തിൽ ഒരു കോടിയോളം രൂപ മഅ്ദനി വഹിക്കണമെന്ന കർണാടക നിലപാട് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇക്കാര്യത്തിൽ നിയമപരമായും രാഷ്ട്രീയമായും സ്വീകരിക്കേണ്ട തുടര്‍കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പി.ഡി.പി കേന്ദ്രകമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് രാവിലെ 11ന് എറണാകുളം സാസ് ടവറില്‍ ചേരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.