തിരുവനന്തപുരം: ഖനന പ്രവർത്തനങ്ങൾ പ്രാദേശിക സമൂഹങ്ങളോട് ഉത്തരവാദിത്തമുള്ള കുടുംബശ്രീ പോലുള്ള സംഘങ്ങളെ ഏൽപിക്കണമെന്ന് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിത ി അധ്യക്ഷൻ പ്രഫ. മാധവ് ഗാഡ്ഗിൽ. കനത്ത മഴ തടയാൻ കഴിയില്ലായിരുന്നുവെങ്കിലും പശ്ചി മഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ സംസ്ഥാന സർക്കാർ നടപ്പാക്കിയിരുന്നുെവങ്കിൽ, 2018ലെയും 2019ലെയും പ്രളയം മൂലമുള്ള നാശനഷ്ടത്തിെൻറ അളവ് കുറക്കാമായിരുന്നുവെന്നും ‘ദ ഹിന്ദു’ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വസ്തുത ശരിയായി പരിശോധിച്ച ശേഷമാണ് സമിതി ശിപാർശ സമർപ്പിച്ചത്. ഏതെങ്കിലും പുതിയ നിയമം കൊണ്ടുവരണമെന്നല്ല ആവശ്യപ്പെട്ടത്.
നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമവും അധികാര കൈമാറ്റവും ഗ്രാമസഭകളിലേക്കും വാർഡ് സഭകളിലേക്കും കൊണ്ടുവരണമെന്ന് മാത്രമാണ് നിർദേശിച്ചത്. ‘കരുതലില്ലാത്ത വികസനം, അവധാനമില്ലാത്ത സംരക്ഷണം’ എന്ന മാതൃകയിൽനിന്ന് ‘സുസ്ഥിര വികസനം, അവധാനതയോടെ സംരക്ഷണം’ എന്നതിലേക്ക് മാറണമെന്നാണ് സമിതി ആഹ്വാനം ചെയ്തത്.
ദേശീയ വനനയത്തിെൻറ അടിസ്ഥാനത്തിൽ വന്യജീവി സേങ്കതങ്ങളും ദേശീയ പാർക്കുകളും അടങ്ങുന്ന കേരളത്തിലെ പശ്ചിമഘട്ടത്തിെൻറ 60 ശതമാനത്തെയാണ് ഏറ്റവും പരിസ്ഥിതി ദുർബല പ്രദേശമായി (ഇ.എസ്.ഇസഡ് -ഒന്ന്) നിശ്ചയിച്ചത്. പരിസ്ഥിതി സംവേദനക്ഷമതയുടെ രണ്ട് സൂചകങ്ങളായി തങ്ങൾ ശിപാർശ ചെയ്തത് കുത്തനെയും ചരിവുള്ളതുമായ ഭൂമിയാണ്. ഉയർച്ച കൂടുംേതാറും കേരളത്തിൽ മഴ വർധിക്കുന്നു. കുത്തനെയുള്ള ചരിവുകൾ മണ്ണിടിച്ചിൽ സാധ്യതയുണ്ടാക്കുന്നു. അതിനാലാണ് അത്തരം പ്രദേശങ്ങളെ ഇ.എസ്.ഇസഡ് -ഒന്ന് വിഭാഗത്തിൽ ഉൾപെടുത്തിയത്. സ്വാഭാവിക വൃക്ഷങ്ങളുടെ അളവും ഗുണപരതയുമായിരുന്നു ഇ.എസ്.ഇസഡ് -ഒന്നിെൻറ മൂന്നാമത്തെ സൂചകം. ഇടതൂർന്ന വൃക്ഷങ്ങളുള്ള പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യത കുറവാണ്.
വൻ യന്ത്രങ്ങൾ ഉപയോഗിച്ച് അതിനെ നശിപ്പിക്കുന്ന ക്വാറിയിങ്, മൈനിങ്, സ്വാഭാവിക വൃക്ഷങ്ങൾ വെട്ടി പുതിയവ നട്ടുള്ള പ്ലാേൻറഷൻ നടപടികൾ, വീട്, റോഡ് നിർമാണം എന്നിവ മണ്ണിടിച്ചിൽ ഉണ്ടാക്കും. അതിനാൽ സമിതി ശിപാർശ നടപ്പാക്കലാവും ബുദ്ധി. അഞ്ച് വർഷത്തിലൊരിക്കലുള്ള തെരഞ്ഞെടുപ്പ് മാത്രമല്ല ജനാധിപത്യം. ഭരണത്തിൽ പ്രധാനമായും പ്രാദേശിക തലത്തിലുള്ള പൗരന്മാരുടെ സജീവ ഇടപെടൽ കൂടിയാണ്’- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.