മണ്ണാർക്കാട്: അട്ടപ്പാടി മുക്കാലിയിലെ ആദിവാസി യുവാവ് മധു കൊലക്കേസ് പ്രതികളെ മാർച്ച് ഒമ്പതു വരെ റിമാൻഡ് ചെയ്തു.
മണ്ണാർക്കാട് സ്പെഷൽ കോടതിയിൽ ഹാജരാക്കിയ 16 പ്രതികളെയാണ് മുനിസിഫ് മജിസ്ട്രേറ്റ് എം. രമേശൻ റിമാൻഡ് ചെയ്തത്. പ്രതികളെ പാലക്കാട് സബ് ജയിലിലേക്ക് കൊണ്ടുപോയി.
പാക്കുളം മേച്ചേരി ഹുസൈൻ (50), മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോല ശംസുദ്ദീൻ (34), കൽകണ്ടി കുന്നത്ത് അനീഷ് (30), മുക്കാലി താഴ്ശ്ശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ എന്ന ബക്കർ (31), മുക്കാലി പടിഞ്ഞാറേപള്ള കുരിക്കൾ സിദ്ദീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജയ്ജുമോൻ (44), മുക്കാലി ചോലയിൽ അബ്ദുൽകരീം (48), മുക്കാലി പുത്തൻപുരക്കൽ സജീവ് (30), മുക്കാലി മുരിക്കട സതീഷ് (39), മുക്കാലി ചെരിവിൽ ഹരീഷ് (34), ബിജു (41), മുക്കാലി വിരുത്തിയിൽ മുനീർ (28) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.