കോഴിക്കോട്: മകളെ ഡോക്ടറാക്കണമെന്ന ഏതൊരു രക്ഷിതാവിെൻറയും ആഗ്രഹം തന്നെയായിരുന്ന ു ഒളവണ്ണ ചുങ്കത്ത് തുവ്വശ്ശേരി മധുസൂദനനും ഭാര്യ ഹേമക്കും. അതിനുവേണ്ടിയാണ് ഉള്ളതിൽ നിന്ന് മിച്ചം പിടിച്ച് ഒരു തുക സ്വരൂപിച്ചത്. പക്ഷേ, പഠനത്തിൽ മിടുക്കിയായ മകൾ ലക്ഷ്മി പ്രിയക്ക് മെറിറ്റിൽ തന്നെ സീറ്റ് കിട്ടി, അതും കോഴിക്കോട് മെഡിക്കൽ കോളജിൽ.
മകളുടെ പഠനത്തിനായി സ്വരൂപിച്ച അഞ്ചുലക്ഷം രൂപയാണ് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മധുസൂദനൻ സംഭാവന ചെയ്തത്. കോവിഡിെൻറ പശ്ചാത്തലത്തിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് മധുസൂദനനും കുടുംബവും പണം നൽകാൻ തീരുമാനിച്ചത്.
ഒളവണ്ണ ചുങ്കത്ത് എച്ച്.എം ഫുഡ് ആൻഡ് കാറ്ററിങ് സർവിസ് എന്ന സ്ഥാപനം നടത്തുകയാണ് മധുസൂദനൻ. ലക്ഷ്മി പ്രിയ ഇപ്പോൾ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. സഹോദരൻ വരുൺ കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് പൂർത്തിയാക്കി.
വരുണിനും മെറിറ്റിൽതന്നെയായിരുന്നു പ്രവേശനം. ഗ്രാമപഞ്ചായത്ത് അംഗം വി. വിജയനുമൊത്ത് ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെത്തിയാണ് ചെക്ക് പ്രസിഡൻറ് കെ. തങ്കമണിക്ക് കൈമാറിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാറും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.