ഹൈസ്കൂൾ വിദ്യാർഥികൾക്ക് മാധ്യമം വെബിനാർ മാര്‍ച്ച് ആറിന്

കോ​ഴി​ക്കോ​ട്: ഐ.​ഐ.​ടി, എ​യിം​സ്, ഐ.​ഐ.​എ​സ്.​സി, ജി​പ്മെ​ർ തു​ട​ങ്ങി ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​നു​ള്ള വ​ഴി​ക​ളും സാ​ധ്യ​ത​ക​ളും വി​ശ​ദ​മാ​ക്കി മാ​ധ്യ​മവും സാ​ൻ​ഡി ലേ​ണി​ങ്ങി​‍െൻറ സ്​​റ്റെം ജീ​നി​യ​സ് പ്രോ​ജ​ക്ടു​മാ​യി ചേ​ർ​ന്ന്​ എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​ർ മാർച്ച് ആറിന് ഞായറാഴ്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് 7.30ന് നടക്കും.

വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ പ്ര​വേ​ശ​നം, പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ, പ​രീ​ക്ഷ​ക​ൾ​ക്ക് എ​ങ്ങ​നെ ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളി​ൽ​നി​ന്നു ​ത​ന്നെ നേ​ര​ത്തേ ഒ​രു​ങ്ങാം, ജെ.ഇ.ഇ, നീറ്റ്, കെ.വി.പി.വൈ തുടങ്ങിയ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കാ​യി എ​പ്പോ​ൾ,എ​ങ്ങ​നെ ഒ​രു​ങ്ങ​ണം, പ​രീ​ക്ഷ​യെ ഏ​തു​ രീ​തി​യി​ൽ അഭി​മു​ഖീ​ക​രി​ക്ക​ണം തുടങ്ങിയ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും വെ​ബി​നാ​റി​ൽ മ​റു​പ​ടി ല​ഭി​ക്കും.

സാൻഡി ലേണിങ് സി.ഇ.ഒയും ഐ.ഐ.ടി മദ്രാസിലെ പൂർവ വിദ്യാർഥിയുമായ സി. മുഹമ്മദ് അജ്മൽ, സ്റ്റം ജീനിയസ് അക്കാദമിക് ഹെഡും ഐ.ഐ. ടി മദ്രാസ് പൂർവ വിദ്യാർഥിയുമായ ഷഫീർ അമ്പാട്ട് എന്നിവർ വിദ്യാർഥികളുമായി സംവദിക്കും. സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​നാ​യി www.madhyamam.com/webinar സ​ന്ദ​ർ​ശി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ:  +91 7561881133, +91 7909113368

Tags:    
News Summary - Madhyamam Webinar for High School Students March 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.