തിരൂർ: വിദ്യാർഥിനിയോട് നേരിട്ടും വാട്സ്ആപ്പിലൂടെയും ലൈംഗിക ചുവയോടെ സംസാരിച്ച മദ്റസ അധ്യാപകൻ അറസ്റ്റിൽ. തൃപ്രങ്ങോട് ചോലായി നദീറിനെ (26)യാണ് തിരൂർ പൊലീസ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. വിദ്യാർഥിനി വീട്ടുകാരെ വിവരം അറിയിക്കുകയും തുടർന്ന് തിരൂർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞദിവസം പ്രതിയെ ബീരാഞ്ചിറ ഭാഗത്തുവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ വി. ജിഷിൽ, സീനിയർ സി.പി.ഒ കെ.കെ. ഷിജിത്ത്, സി.പി.ഒ അക്ബർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.