മഹല്ല് കൂട്ടായ്മ വിളിച്ചത് നിയന്ത്രണം ഉറപ്പുവരുത്താൻ -സാദിഖലി തങ്ങൾ

മലപ്പുറം: പാണക്കാട് കുടുംബാംഗങ്ങൾ ഖാദിമാരായ മഹല്ലുകളുടെ കൂട്ടായ്മ വിളിച്ചു ചേർക്കുന്നത് സ്വാഭാവികമായ നടപടിയാണെന്ന് സാദിഖലി തങ്ങൾ. ഇത്തരം മഹല്ലുകളിൽ ‘ബൈഅത്ത്’ നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ പിന്നെ അവരുമായി ബന്ധപ്പെട്ട് ആശയവിനിമയങ്ങൾ ഉണ്ടാവാറില്ല. അത്തരം മഹല്ലുകൾ നേരിട്ടുള്ള നിയന്ത്രണത്തിൽ വരേണ്ടതുണ്ട്.

അവരുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. പുതിയ കാലത്ത് മഹല്ലുകൾ പരിഹരിക്കേണ്ട പല വിഷയങ്ങളുമുണ്ട്. അത്തരം വിഷയങ്ങളിൽ നയനിലപാടുകൾ സ്വീകരിക്കാൻ അവരുമായി സംവദിക്കേണ്ടതുണ്ട് എന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. സമസ്തയിൽ ഉൾപ്പെട്ട മഹല്ലുകൾ തന്നെയാണിവയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.

Tags:    
News Summary - Mahal group called to ensure control -Sadiq Ali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.