കോഴിക്കോട്: നവരാത്രി ആഘോഷങ്ങളിലെ മഹാനവമി ദിനം ഇന്ന്. വിജയദശമി ദിനമായ ശനിയാഴ്ച കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കും. നഗരത്തിലെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം നവരാത്രി ഉത്സവനിറവിലാണ്. ആധ്യാത്മിക പ്രഭാഷണവും കലാസാംസ്കാരിക പരിപാടികളും ഇൗ മാസം 21നുതന്നെ പലയിടത്തും തുടങ്ങിയിരുന്നു. ദുർഗാഷ്ടമി ദിനമായ വ്യാഴാഴ്ച വൈകീട്ട് പൂജവെപ്പ് നടന്നു. ക്ഷേത്രങ്ങളിൽ പുസ്തക പൂജക്ക് തിരക്കനുഭവപ്പെട്ടു. വിജയദശമി ദിനമായ ശനിയാഴ്ച എഴുത്തിനിരുത്തലും പൂജയെടുപ്പും നടക്കും. ശ്രീകണ്ഠേശ്വര ക്ഷേത്രം, അഴകൊടി ദേവീക്ഷേത്രം, തളി ക്ഷേത്രം, കശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ എഴുത്തിനിരുത്ത് നടക്കും. വിവിധ സംഗീത വിദ്യാലയങ്ങളിൽ പുതിയ ബാച്ചുകളിേലക്കുള്ള പ്രവേശനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.