മഹാരാജകീയത്തി​െൻറ പ്രിയപ്പെട്ട ചേച്ചി പടിയിറങ്ങു​േമ്പാൾ

രോഹിണി ടീച്ചറല്ല, പലർക്കും അടുത്ത സുഹൃത്തും ചേച്ചിയും രക്ഷകർത്താവുമാണ്​. സ്​ത്രീജീവിതങ്ങളുടെ അതിജീവ നത്തി​​​​െൻറ മാതൃകകളിലൊന്നാണ്​ മഹാരാജാസിലെ വിദ്യാർഥിയായിരുന്ന, പിന്നീട്​ അധ്യാപികയായി അവിടെതന്നെയെത്തിയ മഹാരാജാസി​​​​െൻറ എല്ലാമെല്ലാമായ രോഹിണി ടീച്ചർ. വിദ്യാർഥിയായിരുന്നപ്പോഴും അധ്യാപികയായപ്പോഴും അനീതിക​േള ാട്​ സന്ധിയില്ലാതെ കലഹിച്ചുകൊണ്ടിരുന്നു. 19 വർഷത്തെ അധ്യാപക ജീവിതത്തിനുശേഷം ഇന്ന്​ മഹാരാജാസി​​​​െൻറ പ്രിയ കൂട്ടുകാരി പടിയിറങ്ങു​കയാണ്​.

അധ്യാപകർക്ക്​ പ്രിയ​െപ്പട്ട വിദ്യാർഥിനിയായിരുന്നു. കൂടെ പഠിക്കുന്നവർക്ക്​ പ്രിയ സുഹൃത്തായിരുന്നു. പഠിപ്പിക്കുന്ന വിദ്യാർഥികൾക്ക്​ പ്രിയ രക്ഷിതാവും വഴികാട്ടിയുമായിരുന്നു. സർവകലാശാല എന്ന സിനിമയി​െല മോഹൻലാലി​​​​െൻറ കഥാപാത്രത്തെപോലെയായിരുന്നു മഹാരാജാസുകാർക്ക് രോഹിണി. അതിലുപരി വിദ്യർഥികൾക്ക്​ പ്രിയപ്പെട്ട ​േചച്ചി, അമ്മ എന്ന സ്​ഥാനവും ​േരാഹിണിക്ക്​ പിൽക്കാലത്ത്​ വന്നു​േ​ചർന്നു. ഒന്നര ദശാബ്​ദം മുമ്പുതന്നെ മഹാരാജാസുമായി രോഹിണിചേച്ചിയുടെ ബന്ധം ആരംഭിച്ചിരുന്നു. ഞാൻ അവിടെ ചെല്ലു​േമ്പാൾ പൂർവവിദ്യാർഥിനി എന്ന നിലയിൽ എല്ലാ ദിവസവും മഹാരാജാസ്​ കോളജിൽ രോഹിണിചേച്ചി എത്തുമായിരുന്നു. അക്കാലത്ത്​ സഹപാഠികളായിരുന്ന അമൽ നീരദ്​, ആഷിക്​ അബു തുടങ്ങിയവരും ഞാനുൾപ്പടെ ഒരുപാടുപേർ രോഹിണിചേച്ചിയുടെ സൗഹൃദവും വാത്സല്യവും അനുഭവിച്ചിട്ടുണ്ട്​.

രോഹിണിചേച്ചിയെ ഒഴിവാക്കികൊണ്ടുള്ള മഹാരാജാസിനെ കുറിച്ച്​ 2020 വരെ പഠിച്ചിറങ്ങിയ ആർക്കും ചിന്തിക്കാനാവില്ല. മഹാരാജാസിൽ അധ്യാപികയായി രോഹിണി എത്തിയപ്പോൾ മഹാരാജാസ്​ തന്നെ ഏറെ സന്തോഷിച്ചിട്ടുണ്ടാകണം. ഇടക്ക്​ ചേലക്കര ഗവ. കോളജിലേക്ക്​ അധ്യാപികയായി പോയപ്പോൾ എന്തെന്നില്ലാത്ത ദുഃഖം ഞങ്ങൾക്കെല്ലാവർക്കുമുണ്ടായി. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ എല്ലാവരും അത്​ പങ്കുവെക്കുകയും ചെയ്​തിരുന്നു. ഒരു ദിവസത്തേക്ക്​ മാത്രം രോഹിണിചേച്ചി പ്രിൻസിപ്പൽ ഇൻ ചാർജായതി​​​​െൻറ സന്തോഷവും ഞങ്ങളെല്ലാവരും പങ്കുവെച്ചിരുന്നു. എല്ലാവരും എന്നാൽ മഹാരാജാസിനെ പരിചയമുള്ളവരും ചേച്ചിയെ പരിചയമുള്ളവരും. രോഹിണിചേച്ചിയുടെ വിശാലമായ സൗഹൃദലോകമായിരുന്നു അവ ചൂണ്ടിക്കാണിച്ചത്​.

2012 മുതൽ കുറെ വർഷക്കാലം മഹാത്മഗാന്ധി സർവകലാശാലയി​െല യൂത്ത്​ ഫെസ്​റ്റിവലുകളുടെ ചുമതല എനിക്കാണ്​ ഉണ്ടായിരുന്നത്​. അക്കാലയളവിൽ മഹാരാജാസിലെ വിദ്യാർഥികൾ രോഹിണി ചേച്ചിയുടെ നേതൃത്വത്തിലാണ്​ എത്തിയിരു​ന്നത്​. പണ്ട്​ ഞാൻ വിദ്യാർഥിയായിരുന്ന കാലത്ത്​ രോഹിണി ചേച്ചി ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഞങ്ങൾ പലവഴിക്ക്​ പിന്നീട്​ പോയെങ്കിലും രോഹിണി അത്​ തുടർന്നുപോന്നു. ഔദ്യോഗികമായി. യൂത്ത്​ ഫെസ്​റ്റിവലുകളിൽ രോഹിണി ചേച്ചിയെ കാണുക എന്നത്​ മഹാരാജാസിനോടുള്ള സന്തോഷത്തോടൊപ്പം രോഹിണിചേച്ചിയോടുള്ള സ്​നേഹവുമായിരുന്നു.

Full View

ഇന്ന്​ രോഹിണിചേച്ചി മഹാരാജാസിൽനിന്നും വിരമിക്കുകയാണ്​. വിരമിച്ചാലും അവസാനിക്കുന്നില്ല മഹാരാജാസുമായുളള രോഹിണി​േചച്ചിയുടെ ബന്ധം. രോഹിണി​േചച്ചിയുമായി ഞങ്ങൾക്കുമുള്ള ബന്ധം.

Tags:    
News Summary - Maharajas College Rohini Teacher Retired Harikumar Changampuzha -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.