മഹാരാജകീയത്തിെൻറ പ്രിയപ്പെട്ട ചേച്ചി പടിയിറങ്ങുേമ്പാൾ
text_fieldsരോഹിണി ടീച്ചറല്ല, പലർക്കും അടുത്ത സുഹൃത്തും ചേച്ചിയും രക്ഷകർത്താവുമാണ്. സ്ത്രീജീവിതങ്ങളുടെ അതിജീവ നത്തിെൻറ മാതൃകകളിലൊന്നാണ് മഹാരാജാസിലെ വിദ്യാർഥിയായിരുന്ന, പിന്നീട് അധ്യാപികയായി അവിടെതന്നെയെത്തിയ മഹാരാജാസിെൻറ എല്ലാമെല്ലാമായ രോഹിണി ടീച്ചർ. വിദ്യാർഥിയായിരുന്നപ്പോഴും അധ്യാപികയായപ്പോഴും അനീതികേള ാട് സന്ധിയില്ലാതെ കലഹിച്ചുകൊണ്ടിരുന്നു. 19 വർഷത്തെ അധ്യാപക ജീവിതത്തിനുശേഷം ഇന്ന് മഹാരാജാസിെൻറ പ്രിയ കൂട്ടുകാരി പടിയിറങ്ങുകയാണ്.
അധ്യാപകർക്ക് പ്രിയെപ്പട്ട വിദ്യാർഥിനിയായിരുന്നു. കൂടെ പഠിക്കുന്നവർക്ക് പ്രിയ സുഹൃത്തായിരുന്നു. പഠിപ്പിക്കുന്ന വിദ്യാർഥികൾക്ക് പ്രിയ രക്ഷിതാവും വഴികാട്ടിയുമായിരുന്നു. സർവകലാശാല എന്ന സിനിമയിെല മോഹൻലാലിെൻറ കഥാപാത്രത്തെപോലെയായിരുന്നു മഹാരാജാസുകാർക്ക് രോഹിണി. അതിലുപരി വിദ്യർഥികൾക്ക് പ്രിയപ്പെട്ട േചച്ചി, അമ്മ എന്ന സ്ഥാനവും േരാഹിണിക്ക് പിൽക്കാലത്ത് വന്നുേചർന്നു. ഒന്നര ദശാബ്ദം മുമ്പുതന്നെ മഹാരാജാസുമായി രോഹിണിചേച്ചിയുടെ ബന്ധം ആരംഭിച്ചിരുന്നു. ഞാൻ അവിടെ ചെല്ലുേമ്പാൾ പൂർവവിദ്യാർഥിനി എന്ന നിലയിൽ എല്ലാ ദിവസവും മഹാരാജാസ് കോളജിൽ രോഹിണിചേച്ചി എത്തുമായിരുന്നു. അക്കാലത്ത് സഹപാഠികളായിരുന്ന അമൽ നീരദ്, ആഷിക് അബു തുടങ്ങിയവരും ഞാനുൾപ്പടെ ഒരുപാടുപേർ രോഹിണിചേച്ചിയുടെ സൗഹൃദവും വാത്സല്യവും അനുഭവിച്ചിട്ടുണ്ട്.
രോഹിണിചേച്ചിയെ ഒഴിവാക്കികൊണ്ടുള്ള മഹാരാജാസിനെ കുറിച്ച് 2020 വരെ പഠിച്ചിറങ്ങിയ ആർക്കും ചിന്തിക്കാനാവില്ല. മഹാരാജാസിൽ അധ്യാപികയായി രോഹിണി എത്തിയപ്പോൾ മഹാരാജാസ് തന്നെ ഏറെ സന്തോഷിച്ചിട്ടുണ്ടാകണം. ഇടക്ക് ചേലക്കര ഗവ. കോളജിലേക്ക് അധ്യാപികയായി പോയപ്പോൾ എന്തെന്നില്ലാത്ത ദുഃഖം ഞങ്ങൾക്കെല്ലാവർക്കുമുണ്ടായി. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ എല്ലാവരും അത് പങ്കുവെക്കുകയും ചെയ്തിരുന്നു. ഒരു ദിവസത്തേക്ക് മാത്രം രോഹിണിചേച്ചി പ്രിൻസിപ്പൽ ഇൻ ചാർജായതിെൻറ സന്തോഷവും ഞങ്ങളെല്ലാവരും പങ്കുവെച്ചിരുന്നു. എല്ലാവരും എന്നാൽ മഹാരാജാസിനെ പരിചയമുള്ളവരും ചേച്ചിയെ പരിചയമുള്ളവരും. രോഹിണിചേച്ചിയുടെ വിശാലമായ സൗഹൃദലോകമായിരുന്നു അവ ചൂണ്ടിക്കാണിച്ചത്.
2012 മുതൽ കുറെ വർഷക്കാലം മഹാത്മഗാന്ധി സർവകലാശാലയിെല യൂത്ത് ഫെസ്റ്റിവലുകളുടെ ചുമതല എനിക്കാണ് ഉണ്ടായിരുന്നത്. അക്കാലയളവിൽ മഹാരാജാസിലെ വിദ്യാർഥികൾ രോഹിണി ചേച്ചിയുടെ നേതൃത്വത്തിലാണ് എത്തിയിരുന്നത്. പണ്ട് ഞാൻ വിദ്യാർഥിയായിരുന്ന കാലത്ത് രോഹിണി ചേച്ചി ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഞങ്ങൾ പലവഴിക്ക് പിന്നീട് പോയെങ്കിലും രോഹിണി അത് തുടർന്നുപോന്നു. ഔദ്യോഗികമായി. യൂത്ത് ഫെസ്റ്റിവലുകളിൽ രോഹിണി ചേച്ചിയെ കാണുക എന്നത് മഹാരാജാസിനോടുള്ള സന്തോഷത്തോടൊപ്പം രോഹിണിചേച്ചിയോടുള്ള സ്നേഹവുമായിരുന്നു.
ഇന്ന് രോഹിണിചേച്ചി മഹാരാജാസിൽനിന്നും വിരമിക്കുകയാണ്. വിരമിച്ചാലും അവസാനിക്കുന്നില്ല മഹാരാജാസുമായുളള രോഹിണിേചച്ചിയുടെ ബന്ധം. രോഹിണിേചച്ചിയുമായി ഞങ്ങൾക്കുമുള്ള ബന്ധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.