മുംബൈ: മഹാരാഷ്ട്ര, ഹരിയാന ഭരണം ഇനി ആർക്കെന്ന് ജനം വിധിയെഴുതി തുടങ്ങി. സാമ്പത്തികമാന്ദ്യ ം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി തുടങ്ങിയ ഭരണവിരുദ്ധ വികാര വോട്ടായി മാറുമെന ്ന പ്രതീക്ഷയിലാണ് മഹാരാഷ്്ട്രയിൽ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യ പ്രതിപക്ഷം. അനായാസ ജയമാ ണ് ഭരണപക്ഷമായ ബി.െജ.പി-ശിവസേന സഖ്യത്തിെൻറ പ്രതീക്ഷ. കശ്മീര്‍ വിഷയവുമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബി.ജെ.പിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പാക് ഭീകര കേന്ദ്രങ്ങളിൽ സൈന്യം നടത്തിയ ആക്രമണവും സഹായകമാകുമെന്നാണ് പറയപ്പെടുന്നത്. സഖ്യത്തിലാണെങ്കിലും ബി.ജെ.പിയോടുള്ള അതൃപ്തി ശിവസേന പ്രകടിപ്പിക്കുകയും ബി.ജെ.പിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് എതിരെ മത്സരിക്കുന്ന പാര്‍ട്ടി വിമതരോട് മൃദുസമീപനം കൈക്കൊള്ളുകയും ചെയ്യുന്നു.
മൂവായിരത്തില്‍ ഏറെ സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 1007 പേര് കോടീശ്വരന്മാരും 916 പേര് ക്രിമിനല്‍ കേസ് പ്രതികളുമാണ്. ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ 155 പേരും സേന സ്ഥാനാര്‍ഥികളില്‍ 116 പേരും കോടീശ്വരന്മാരാണ്. കോണ്‍ഗ്രസില്‍ 126 പേരും എന്‍.സി.പിയില്‍ 101 പേരുമാണ് കോടിപതികള്‍. സമ്പത്തില്‍ ഒന്നാമത് 500 കോടിയുമായി ബി.ജെ.പിയിലെ പരാഗ് ഷാ, രണ്ടാമത് 440 കോടിക്കാരന്‍ മലബാര്‍ഹില്‍ ബി.ജെ.പി എം.എല്‍.എ മംഗള്പ്രതാപ് ലോധ, മൂന്നാമത് 245 കോടിയുള്ള കോണ്‍ഗ്രസിലെ സഞ്ജയ് ജഗതാപ് എന്നിവരാണ്. ഇതിനിടെ, സോലപുരിലെ കര്‍ഷകര്‍ ബി.ജെ.പിെക്കതിരെ വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചത് ബി.ജെ.പിയെ വെട്ടിലാക്കിയിട്ടുണ്ട്. മല്ശിരസ് താലൂക്കിലെ 18 ഓളം ഗ്രാമങ്ങളിലെ കര്‍ഷകരാണ് ബി.ജെ.പിക്ക് വോട്ടില്ലെന്ന് പ്രഖ്യാപിച്ചത്.
ഹരിയാനയിൽ സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും രൂക്ഷമായിട്ടും തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. അതേസമയം, 90ൽ 75 സീറ്റ് ലക്ഷ്യമാക്കി തെരഞ്ഞെടുപ്പ് നേരിടുന്ന ബി.ജെ.പിക്ക് വിമതശല്യം നേരിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ, സൈനികമേഖലയിൽ തൊഴിൽ ചെയ്യുന്നവർ ഏറെയുള്ള ഹരിയാനയിൽ കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയത്, ദേശീയ പൗരത്വപ്പട്ടിക തുടങ്ങി ദേശീയതയിൽ ഉൗന്നിയുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.