കോഴിക്കോട്: കേരളത്തിെൻറ ആരോഗ്യരംഗം, പ്രത്യേകിച്ച് ശിശുപരിചരണം രാജ്യത്തിന് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്ത്. ശിശുമരണനിരക്ക് കുറച്ച് ആരോഗ്യരംഗത്ത് കേരളം നടത്തുന്ന മുന്നേറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിന് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശിവസേന നേതാവുകൂടിയായ മന്ത്രി. ശിശുപരിചരണരംഗത്തെ ചിട്ടയായ പ്രവർത്തനങ്ങളും നൂതന പദ്ധതികളുമാണ് ശിശുമരണനിരക്ക് കുറക്കുന്നതിന് സഹായകമാകുന്നെതന്ന് സന്ദർശനത്തിലൂടെ നേരിട്ട് മനസ്സിലാക്കാനായി.
രോഗീപരിചരണം, ശുചിത്വം എന്നീ കാര്യങ്ങളിലും കേരളത്തിലെ സര്‍ക്കാർ ആശുപത്രികള്‍ വലിയ മികവാണ് പുലര്‍ത്തുന്നത്. ഡോക്ടർമാർ മുതൽ ശുചീകരണ തൊഴിലാളികൾ വരെയുള്ള ജീവനക്കാർ ഇവിടെ ഒരുടീമായാണ് പ്രവർത്തിക്കുന്നത്. കേരളത്തിന് നേട്ടങ്ങള്‍ കൈവരിക്കാനായ ആരോഗ്യരംഗത്തെ പദ്ധതികൾ മഹാരാഷ്ട്രയിലും നടപ്പാക്കും.
ശിശുപരിചരണമടക്കം നടപ്പാക്കുന്ന വിവിധപദ്ധതികളുടെ വിശദാംശങ്ങൾ ഇ^മെയിലാക്കി അയച്ചുതരാൻ ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ സർക്കാർ ആശുപത്രികൾ ഉത്തർപ്രദേശിലെ ആശുപത്രികളെ കണ്ടുപഠിക്കണം എന്നതടക്കമുള്ള യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രസ്താവന ചൂണ്ടിക്കാട്ടിയേപ്പാൾ കേരളത്തിലെ മികച്ച മാതൃകകൾ എല്ലാവരും പിന്തുടരുന്നതാണ് രാജ്യപുരോഗതിക്ക് നല്ലതെന്നായിരുന്നു മന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.