കൊച്ചി: തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെയ്ത ജോലിക്ക് കൂലിയിനത്തിൽ ലഭിക്കാനുള്ള കുടിശ്ശിക അനുവദിക്കണമെന്ന ഹരജിയിൽ ൈഹകോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി. കൊല്ലം കടക്കൽ പഞ്ചായത്തിെൻറ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ തൊഴിലാളികളായ എസ്.എസ്. ഷാനി, ആർ. രമ്യ, എസ്. സുഗന്ധി എന്നിവർ നൽകിയ ഹരജിയിലാണ് കോടതിയുടെ നിർദേശം. ഹരജി വീണ്ടും പരിഗണിക്കുന്ന മൂന്നാഴ്ചക്കകം വിശദീകരണം നൽകണം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലി ചെയ്യുന്നവർക്ക് ഒാരോ ആഴ്ചയിലും കൂലി നൽകണമെന്നാണ് ചട്ടം. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും നൽകേണ്ടതുണ്ട്. എന്നാൽ, കേന്ദ്രസർക്കാർ ഇതിനുള്ള ഫണ്ട് ലഭ്യമാക്കാത്തതിനാൽ കൂലി നൽകുന്നത് മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്.
2016 -17 ൽ 600 കോടിയിലേറെ രൂപ കേന്ദ്ര സർക്കാറിൽനിന്ന് കുടിശ്ശികയിനത്തിൽ ലഭിക്കാനുണ്ടെന്നും സംസ്ഥാന സർക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചിട്ട് പ്രയോജനമുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു. സ്വരാജ് അഭിയാൻ കേസിൽ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് കൂലി വൈകിയാൽ നഷ്ടപരിഹാരം കൂടി നൽകണമെന്നുണ്ട്. ഈ സാഹചര്യത്തിൽ കുടിശ്ശികത്തുകയും പ്രതിഫലം നൽകാൻ വൈകിയതിനുള്ള നഷ്ടപരിഹാരവും നൽകാൻ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.