സംഘർഷമൊഴിയാതെ മാഹി; പാർട്ടി ഒാഫിസുകൾക്ക്​ നേരെ ആക്രമണം

ത​ല​ശ്ശേ​രി: ​മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടു രാ​ഷ്​​ട്രീ​യ​കൊ​ല​പാ​ത​ക​ങ്ങ​ൾ അ​ര​ങ്ങേ​റി​യ മാ​ഹി പ​ള്ളൂ​രി​ൽ ചൊ​വ്വാ​ഴ്​​ച​യും വ്യാ​പ​ക അ​ക്ര​മം. മാ​ഹി തീ​ര​ദേ​ശ പൊ​ലീ​സി​​​​െൻറ ജീ​പ്പ്​ ആ​ക്ര​മി​ക​ളു​ടെ തീ​വെ​പ്പി​ൽ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. പാ​ര്‍ട്ടി ഓ​ഫി​സു​ക​ൾ​ക്കു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ള്ളൂ​രി​ലെ ബി.​ജെ.​പി ഒാ​ഫി​സി​ന്​ തീ​യി​ട്ടു. കീ​ഴ​ന്തി​മു​ക്കി​ല്‍ ബി.​എം.​എ​സ് മേ​ഖ​ല ക​മ്മി​റ്റി ഓ​ഫി​സ് അ​ടി​ച്ചു​ത​ക​ര്‍ത്തു. കോ​മ​ത്തു​പാ​റ​യി​ല്‍ സി.​പി.​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫി​സി​ന് നേ​െ​ര ബോം​ബേ​റു​മു​ണ്ടാ​യി.

തി​ങ്ക​ളാ​ഴ്​​ച കൊ​ല്ല​പ്പെ​ട്ട സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു​വി​​​​െൻറ മൃ​ത​ദേ​ഹം പ​ള്ളൂ​രി​ലെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടു​വ​ള​പ്പി​ലും ന്യൂ ​മാ​ഹി​യി​ൽ കൊ​ല​െ​ച​യ്യ​പ്പെ​ട്ട ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ൻ ഷ​മേ​ജി​​​​െൻറ മൃ​ത​ദേ​ഹം പെ​രി​ങ്ങാ​ടി ഇൗ​ച്ചി​യി​ലെ വീ​ട്ടു​പ​റ​മ്പി​ലും സം​സ്​​ക​രി​ച്ചു. കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ സി.​പി.​എ​മ്മും ബി.​ജെ.​പി​യും ആ​ഹ്വാ​നം ചെ​യ്​​ത ഹ​ർ​ത്താ​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലും മാ​ഹി​യി​ലും പൂ​ർ​ണ​മാ​യി​രു​ന്നു. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത്​ ത​ല​ശ്ശേ​രി സ​ബ് ഡി​വി​ഷ​നി​ൽ ക​ന​ത്ത പൊ​ലീ​സ്​ സു​​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. ജി​ല്ല​യി​ൽ പൊ​ലീ​സ് പ​ട്രോ​ളി​ങ്ങും വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി.   

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ്​ ബി.​എം.​എ​സ് ഓ​ഫി​സി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ​മീ​പ​ത്തു​ത​ന്നെ​യു​ള്ള ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ന്‍ എ​ന്‍. രാ​മ​കൃ​ഷ്ണ​​​​െൻറ ട​യ​ര്‍ ക​ട​ക്ക്​ നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച​യാ​ണ് കോ​മ​ത്തു​പാ​റ​യി​ലെ സി.​പി.​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫി​സി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഓ​ഫി​സി​​​​െൻറ ജ​ന​ൽ​ച്ചി​ല്ല് ത​ക​ര്‍ന്നു. ചു​മ​രി​ന് കേ​ടു​പാ​ടു​മു​ണ്ടാ​യി. ത​ല​ശ്ശേ​രി പു​തി​യ ബ​സ്​​സ്​​റ്റാ​ന്‍ഡി​ലെ​യും പ​ഴ​യ ബ​സ്​​സ്​​റ്റാ​ന്‍ഡി​ലെ​യും ബി.​ജെ.​പി​യു​ടെ​യും ബി.​എം.​എ​സി​ൻ​റ​യും കൊ​ടി​മ​രം പി​ഴു​തു​കൊ​ണ്ടു​പോ​യി. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ ദേ​വ​രാ​ജ​​​​െൻറ വീ​ടി​നു നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. വീ​ടി​​​​െൻറ ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. മാ​ഹി പാ​ല​ത്തി​നു സ​മീ​പ​ത്തെ സി.​പി.​എം കൊ​ടി​മ​രം ത​ക​ർ​ത്തു. രാ​ഷ്​​ട്രീ​യ​കൊ​ല​പാ​ത​ക​ങ്ങ​ളെ തു​ട​ർ​ന്ന്​ പ​ള്ളൂ​രി​ലെ​യും ന്യൂ ​മാ​ഹി​യി​ലെ​യും ജ​ന​ങ്ങ​ൾ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ലാ​ണ്. വൈ​കു​ന്നേ​ര​ത്തോ​ടെ​ത​ന്നെ റോ​ഡു​ക​ളെ​ല്ലാം വി​ജ​ന​മാ​യി. 


Full View

കണ്ണൂരിൽ ഹർത്താൽ പൂർണം

കണ്ണൂർ: പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന്​ സി.പി.എമ്മും ബി.ജെ.പിയും കണ്ണൂർ ജില്ലയിലും മാഹിയിലും പ്രഖ്യാപിച്ച ഹർത്താൽ പൂർണം. മാഹിയിൽ പലയിടങ്ങളിലും അക്രമങ്ങളും അരങ്ങേറി. ഇരട്ടപ്പിലാക്കൂലിൽ ബി.ജെ.പി ഒാഫിസ്​ അഗ്​നിക്കിരയാക്കുകയും മാഹിയിൽ പൊലീസ്​ ജീപ്പിന്​ തീയിടുകയും ചെയ്​തു. സംഘർഷാവസ്​ഥ കണക്കിലെടുത്ത്​ തലശ്ശേരി സബ് ഡിവിഷനിൽ കനത്ത പൊലീസ്​ സു​രക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്​. സംഘർഷം പടരുന്നത് തടയാൻ ജില്ലയിൽ പൊലീസ് പട്രോളിങ്ങും വാഹന പരിശോധനയും ശക്തമാക്കി.   

തിങ്കളാഴ്​ച രാത്രി സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ബാബു കണ്ണിപ്പൊയിലും ബി.ജെ.പി പ്രവർത്തകൻ ഷമേജും കൊല്ലപ്പെട്ടതിനെ തുടർന്നാണ്​ ഇരു പാർട്ടികളും ഹർത്താൽ പ്രഖ്യാപിച്ചത്​. വാഹനങ്ങളെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിരുന്നുവെങ്കിലും നിരത്തുകളിൽ വാഹനങ്ങൾ കുറവായിരുന്നു. ചിലയിടങ്ങളിൽ കെ.എസ്​.ആർ.ടി.സി സർവിസ്​ നടത്തി. സർക്കാർ ഒാഫിസുകളിലും ജീവനക്കാർ കുറവായിരുന്നു. 

കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ തുടങ്ങിയ ടൗണുകളൊക്കെ നിശ്ചലമായി. റെയിൽവേ സ്​റ്റേഷനിലുള്ള ചില ഹോട്ടലുകൾ പ്രവർത്തിച്ചതൊഴികെ മറ്റ്​ കടകളൊന്നും തുറന്ന്​ പ്രവർത്തിച്ചില്ല. ഹർത്താൽ ആഹ്വാനം വകവെക്കാതെ ചിലർ കടകൾ തുറക്കാൻ ശ്രമിച്ചുവെങ്കിലും പാർട്ടി പ്രവർത്തകർ ഇടപെട്ട്​ അടപ്പിച്ചു. വാരം ടൗണിൽ പച്ചക്കറിക്കട അടപ്പിക്കാനുള്ള ശ്രമം നാട്ടുകാരും പാർട്ടി പ്രവത്തകരും തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി. തുടർന്ന്​ ചക്കരക്കല്ല്​ പൊലീസ്​ സ്​ഥലത്തെത്തി സമരക്കാരുടെ ബൈക്കുകൾ ഉൾപ്പെടെ കസ്​റ്റഡിയി​െലടുത്തു. 

പൊലീസിനെ അവിശ്വസിച്ച്​ സി.പി.എമ്മും ബി.ജെ.പിയും
ക​ണ്ണൂ​ർ: മ​ണി​ക്കൂ​റി​നി​ട​യി​ലു​ണ്ടാ​യ രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സി​നെ അ​വി​ശ്വ​സി​ച്ച്​ സി.​പി.​എ​മ്മും ബി.​ജെ.​പി​യും. കൊ​ല്ല​പ്പെ​ട്ട സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു മാ​ഹി പ​ള്ളൂ​ർ സ്വ​ദേ​ശി​യാ​ണ്. കോ​യ്യോ​ട​ൻ കോ​റോ​ത്ത്​ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ്​ ബാ​ബു​വി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇൗ ​പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന പ​ള്ളൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പു​തു​ച്ചേ​രി സം​സ്​​ഥാ​ന​ത്തി​​​െൻറ ഭാ​ഗ​മാ​യ മാ​ഹി​യു​ടെ പ​രി​ധി​യി​ലാ​യ​തി​നാ​ൽ  കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്​  മാ​ഹി പൊ​ലീ​സാ​ണ്. 

പു​തു​ച്ചേ​രി കോ​ൺ​ഗ്ര​സാ​ണ്​ ഭ​രി​ക്കു​ന്ന​തെ​ങ്കി​ലും പൊ​ലീ​സി​ന്​ ആ​ർ.​എ​സ്.​എ​സ്​ ചാ​യ്​​വാ​ണെ​ന്ന്​ സി.​പി.​എം ആ​രോ​പി​ക്കു​ന്നു. ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ ഇ​ക്കാ​ര്യം പ​ര​സ്യ​മാ​യി പ​റ​യു​ക​യും ചെ​യ്​​തു. ബാ​ബു​വി​​നു​നേ​രെ നേ​ര​ത്തെ വ​ധ​ശ്ര​മ​മു​ണ്ടാ​യ​പ്പോ​ൾ മാ​ഹി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇത്​ പൊ​ലീ​സ്​ ഗൗ​ര​വ​ത്തിലെടുത്തില്ലത്രെ. പ്ര​തി​ക​ളെ പി​ടി​കൂ​ടുന്നതിന്​ കാ​ര്യ​ക്ഷ​മ​ത​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും സി.​പി.​എം ക​രു​തു​ന്നു. ക​ണ്ണൂ​രി​ലെ പൊ​ലീ​സി​നെ ബി.​ജെ.​പി വേ​ണ്ട​ത്ര വി​ശ്വ​സി​ക്കു​ന്നി​ല്ല. പൊ​ലീ​സി​​​െൻറ പ​ക്ഷ​പാ​തി​ത്വ​വും നി​ഷ്​​ക്രി​യ​ത്വ​വു​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്ന്​  സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ  പ​റ​ഞ്ഞു. 

Full View

കൊല്ലപ്പെട്ട ബാബുവിനും ഷമേജിനും നാടി​​​​െൻറ അന്ത്യാഞ്​ജലി

തലശ്ശേരി/മാഹി: രാഷ്​ട്രീയ പ്രതിയോഗികളാൽ കൊലചെയ്യപ്പെട്ട പള്ളൂരിലെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനും ന്യൂ മാഹിയിൽ കൊല​െചയ്യപ്പെട്ട ആർ.എസ്​.എസ്​ പ്രവർത്തകൻ ഷമേജിനും നാടി​​​​െൻറ അന്ത്യാഞ്​ജലി. ബാബുവി​​​​െൻറ മൃതദേഹം പള്ളൂരിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടുവളപ്പിലും ഷമേജി​​േൻറത്​ പെരിങ്ങാടി ഇൗച്ചിയിലെ വീട്ടുപറമ്പിലുമാണ്​ സംസ്​കരിച്ചത്​. ഇരുവർക്കും അന്ത്യ യാത്രാമൊഴി നൽകാൻ നൂറുകണക്കിന്​ പ്രവർത്തകരാണ്​ പൊതുദർശനത്തിനുവെച്ച സ്​ഥലങ്ങളിലും വീടുകളിലും എത്തിയത്​.

ബാബുവി​​​​െൻറ മൃതദേഹം പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​റ്റ്​ മോർട്ടത്തിനുശേഷം നേതാക്കൾ ഏറ്റുവാങ്ങിയാണ്​ പള്ളൂരിലേക്ക്​ വിലാപയാത്രയായി കൊണ്ടുവന്നത്​. പരിയാരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ഇ.പി. ജയരാജൻ എം.എൽ.എ, പി.കെ. ശ്രീമതി എം.പി, പി. ജയരാജൻ, എ.എന്‍. ഷംസീര്‍ എം.എല്‍.എ, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സഹദേവന്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.പി. ദിവ്യ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ​
 

സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവി​​​​െൻറ മൃതദേഹം വിലാപയാത്രയായി കൊണ്ടുവരുന്നു
 


വൈകീട്ട്​ മൂന്നു മണിയോടെയാണ്​ നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ​ വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിൽ എത്തിച്ചത്​.  തലശ്ശേരി പുതിയ ബസ്​റ്റാൻഡിൽ ഉച്ചയോടെ തന്നെ നാടി​​​​െൻറ പല ഭാഗത്തുനിന്ന്​ പ്രവർത്തകരും നേതാക്കളും എത്തിയിരുന്നു.  തുടര്‍ന്ന് വിലാപയാത്രയായി മാടപ്പീടിക, പള്ളൂർ എന്നിവിടങ്ങളിലും പൊതുദര്‍ശനത്തിനുവെച്ചു. 

കോഴിക്കോട്​ മെഡിക്കൽ കോളജിൽ പോസ്​റ്റ്​ മോർട്ടത്തിനുശേഷം വിലാപയാത്രയായി കൊണ്ടുവന്ന ആർ.എസ്​.എസ്​ പ്രവർത്തകൻ ഷമേജി​​​​െൻറ മൃതദേഹം മാഹി പാലത്തിൽ ബി.ജെ.പി നേതാക്കളായ സി.കെ. പത്​മനാഭൻ, പി.കെ. കൃഷ്​ണദാസ്​, പി. സത്യപ്രകാശൻ, ആർ.എസ്​.എസ്​ നേതാക്കളായ കെ.വി. ജയരാജൻ, പി. ഗോപാലൻകുട്ടി, വി. മണികണ്​ഠൻ, യുവമോർച്ച പ്രസിഡൻറ്​​ രതീഷ്​ തുടങ്ങിയവർ ചേർന്ന്​ ഏറ്റുവാങ്ങി. തുടർന്ന്,​ തുറന്ന വാഹനത്തിൽ വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം പെരിങ്ങാടി ഇൗച്ചിയിലെ വായനശാലക്ക്​ സമീപം പൊതുദർശനത്തിനുവെച്ചു. നിരവധി പ്രവർത്തകരും ​േനതാക്കളും അന്താഞ്​ജലി അർപ്പിക്കാനെത്തിയിരുന്നു. അവിടെ നിന്ന്​ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട്​ 6.30ഒാടെ വീട്ടുവളപ്പിൽ സംസ്​കരിച്ചു. 

ആർ.എസ്​.എസ്​ പ്രവർത്തകൻ ഷമേജി​​​​െൻറ മൃതദേഹം പെരിങ്ങാടി ഇൗച്ചിയിലെ വീട്ടിലെത്തിച്ചപ്പോൾ
 


ഇരട്ടക്കൊലപാതകം: നാടും നഗരവും വൻ പൊലീസ്​ കാവലിൽ
തലശ്ശേരി: സി.പി.എം, ആർ.എസ്​.എസ്​ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന്​ രാഷ്​ട്രീയ സംഘർഷം നിലനിൽക്കുന്ന പള്ളൂർ, ന്യൂമാഹി, തലശ്ശേരി മേഖലയിൽ  വൻ പൊലീസ്​ സന്നാഹം ഒരുക്കി. ജില്ലയിലേതിന്​​ പുറ​െമ കോഴിക്കോട്​, മലപ്പുറം, കാസർകോട്​, വയനാട്​  ജില്ലകളിലെ സേനയെയും സംഘർഷ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്​. ഏകദേശം അഞ്ഞൂറോളം പൊലീസുകാരെയാണ്​ ഇവിടങ്ങളിൽ വിന്യസിച്ചിട്ടുള്ളത്​. 

തലശ്ശേരി എ.എസ്​.പി ചൈത്ര തെരേസ ജോണി​​​​െൻറ നേതൃത്വത്തിൽ നാല്​ ഡിവൈ.എസ്​.പിമാരും നിരവധി സി.​െഎ, എസ്​.​െഎമാരും രംഗത്തുണ്ട്​. ജില്ലയിലെ ലോക്കൽ പൊലീസിനു പുറമെ മാങ്ങാട്ടുപറമ്പ്​ കെ.എ.പി നാലാം ബറ്റാലിയനിൽ നിന്ന്​ 25, കണ്ണൂർ എ.ആറിൽനിന്ന്​ 25, എം.എസ്​.പിയിൽനിന്ന്​ 77, വയനാട്​ എ.ആറിൽനിന്ന്​ 30, കോഴിക്കോട്​ സിറ്റിയിൽനിന്ന്​ 50, കോഴിക്കോട്​ റൂറലിൽനിന്ന്​ 23, ആർ.ആറിൽനിന്ന്​ 25 എന്നിങ്ങനെയാണ്​ ക്രമസമാധാന പാലനത്തിനായി നിയോഗിക്ക​പ്പെട്ട സേനാംഗങ്ങളുടെ എണ്ണം. ഉളിക്കൽ, ആറളം, പേരാവൂർ, ശ്രീകണ്​ഠപുരം, പയ്യന്നൂർ, ചക്കരക്കല്ല്​, മട്ടന്നൂർ എന്നിവിടങ്ങളിൽനിന്നുള്ള എസ്​.​െഎമാരും ഡ്യൂട്ടിക്കുണ്ട്​. വിവിധ സ്​റ്റേഷനുകളിലെയും കൺട്രോൾ റൂമിലെയും െമാബൈൽ യൂനിറ്റുകളും രംഗത്തുണ്ട്​. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ്​ പിക്കറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്​. 


ഷമേജി​​​െൻറ പോസ്​റ്റ്​മോർട്ടം വൈകിച്ചെന്ന്; മോർച്ചറിക്കുമുന്നിൽ ആർ.എസ്.എസ് പ്രതിഷേധം
കോഴിക്കോട്: മാഹിയിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ ഷമേജി​​​െൻറ (41) പോസ്​റ്റ്​മോർട്ടം അനാവശ്യമായി വൈകിച്ചെന്ന ആരോപണവുമായി ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ. ഇക്കാര്യം ചൂണ്ടിക്കാട്ടി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കുമുന്നിൽ പ്രവർത്തകർ ഏറെ നേരം പ്രതിഷേധിച്ചു. 
രാവിലെ പത്തരയോടെ ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കിയെങ്കിലും 11.45നാണ് പോസ്​റ്റ്​മോർട്ടം തുടങ്ങിയത്. സാധാരണഗതിയിൽ ഒന്നോ ഒന്നരയോ മണിക്കൂറാണ് പോസ്​റ്റ്​മോർട്ടത്തിന് എടുക്കാറുള്ളത്. അപൂർവ സാഹചര്യങ്ങളിൽ രണ്ടുമണിക്കൂർ വരെ നീളും. എന്നാൽ, ഷമേജി​േൻറത്​ നാലേകാൽ മണിക്കൂറോളമെടുത്തു. വൈകീട്ട്​ നാലിനാണ് മൃതദേഹം വിട്ടുനൽകിയത്. ഇത് മനഃപൂർവമാണെന്നും ആഭ്യന്തര വകുപ്പി​​​െൻറ കൃത്യമായ അജണ്ടയാണ് ഇതിനുപിന്നിലെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. 

ഏറെനേരം കാത്തുനിന്ന പ്രവർത്തകർ പിന്നീട് മോർച്ചറിയുടെ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകടക്കാൻ ശ്രമിക്കുകയും പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്​തു. നേതാക്കളും പൊലീസും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ആർ.എസ്.എസ് പ്രാന്തകാര്യവാഹക് പി. ഗോപാലൻ കുട്ടിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി മോർച്ചറിക്കുമുന്നിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന് മാഹിയിലേക്ക് കൊണ്ടുപോയി. ബി.ജെ.പി കോഴിക്കോട് ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, കണ്ണൂർ ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്, ഉത്തരമേഖല പ്രസിഡൻറ് വി.വി. രാജൻ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. മോർച്ചറിക്കുമുന്നിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. 

കണ്ണിപ്പൊയിൽ ബാബുവി​​​​െൻറ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വിലപിക്കുന്ന ഭാര്യയും മകളും. പി.കെ. ശ്രീമതി എം.പി സമീപം
 


കരയാൻപോലുമാകാതെ രണ്ടു കുടുംബങ്ങൾ
തലശ്ശേരി: രണ്ടു​ കുടുംബങ്ങളുടെ ആശ്രയവും പ്രതീക്ഷയുമായ യുവാക്കൾ ചേതനയറ്റ്​ വീട്ടുമുറ്റത്ത്​ കിടന്നപ്പോൾ കരയാൻപോലുമാകാതെ രണ്ടു​ കുടുംബങ്ങൾ. തിങ്കളാഴ്​ച രാത്രി പ്രിയപ്പെട്ടവരുടെ മരണവാർത്തയറിഞ്ഞതുമുതൽ കരഞ്ഞു തളർന്നിരുന്നു അവർ. പള്ളൂരിൽ കൊല്ലപ്പെട്ട സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ബാബുവി​​​​െൻറയും ന്യൂ മാഹിയിൽ കൊല്ലപ്പെട്ട ആർ.എസ്​.എസ്​ പ്രവർത്തകൻ ഷമേജി​​​​െൻറയും രാഷ്​ട്രീയം രണ്ടാണെങ്കിലും കുടുംബത്തി​​​​െൻറ ദുഃഖവും വേദനയും ഒന്നായിരുന്നു. ബാബുവി​​​​െൻറ മക്കളായ അനാമികക്കും അനുപ്രിയക്കും അനുനന്ദിനും പ്രിയപ്പെട്ട അച്ഛനെ നഷ്​ടമായപ്പോൾ ഷമേജി​​​​െൻറ മകൻ അഭിനവിനും ഇല്ലാതായത്​ അച്ഛൻതന്നെ. രാഷ്​ട്രീയത്തി​​​​െൻറ പേരിൽ രണ്ടു​ കുടുംബത്തിനും ആശ്രയം നഷ്​ടമായപ്പോൾ അവരും നിരാശ്രയകുടുംബത്തിലേക്ക്​ കണ്ണിചേർക്കപ്പെട്ടു. 

മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചപ്പോൾ കരളലിയിക്കുന്ന കാഴ്​ചകളായിരുന്നു​. ബാബുവി​​​​െൻറ ഭാര്യ അനിതയും ഷമേജി​​​​െൻറ ഭാര്യ ദീപയും ബന്ധുക്കളുടെ കരവലയത്തിലാണ്​ തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കുകാണാൻ വീട്ടുമുറ്റത്തിറങ്ങിയത്​. കരഞ്ഞ്​ കണ്ണീർ വറ്റിയതായിരുന്നു അവരുടെ കണ്ണുകൾ. കൈപിടിച്ച്​ അച്ഛന്​ ഉമ്മനൽകു​േമ്പാൾ കുട്ടികൾക്ക്​ മുന്നിലെ കാഴ്​ചയുടെ ആഴം തിരിച്ചറിയാനാകുമായിരുന്നില്ല. ചുറ്റും കൂടിനിന്നവർക്കും താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു മൃതദേഹങ്ങൾ കിടത്തിയ ഒാരോ വീട്ടിലെയും കരളലിയിപ്പിക്കുന്ന കാഴ്​ചകൾ. 




 


 


 

Tags:    
News Summary - mahe cpm attack-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.