കൊണ്ടോട്ടി: മഹ്റം വിഭാഗത്തിൽ അപേക്ഷിച്ച മുഴുവൻ പേർക്കും അവസരം. കേരളത്തിൽനിന്ന് 123 പേർക്കാണ് ഇത്തവണ മഹ്റം വിഭാഗത്തിൽ അവസരം ലഭിച്ചിരിക്കുന്നത്. ഇക്കുറി മഹ്റം വിഭാഗത്തിൽ രാജ്യത്തൊട്ടാകെ 604 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 577 എണ്ണമാണ് അംഗീകൃതം. തുടർന്ന്, മുഴുവൻ പേർക്കും അവസരം നൽകാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇൗ വർഷം മുതൽ മഹ്റം േക്വാട്ട 200ൽനിന്ന് 500 ആയി ഉയർത്തിയിരുന്നു. ബാക്കിയുള്ള 77 പേർക്ക് വിവിധ സംസ്ഥാനങ്ങളിൽനിന്ന് റദ്ദാക്കിയ സീറ്റുകളാണ് അനുവദിച്ചത്. അവസരം ലഭിച്ചവർ പാസ്പോർട്ട്, ഫോേട്ടാ, മെഡിക്കൽ സർട്ടിഫിക്കറ്റ്, അപേക്ഷയുടെ പ്രോസസിങ് ഫീയായ 300 രൂപ എന്നിവ അടച്ചതിെൻറ സ്ലിപ് സഹിതം േമയ് അഞ്ചിന് മുമ്പായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.