പാലക്കാട്: കേരളത്തിലെ ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി. സംഘ്പരിവാർ സഹയാത്രികയനായ മേജര്‍ രവി ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നു. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാന്‍ പോലും വിളിച്ചില്ലെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി.
വരുന്ന തെരഞ്ഞെടുപ്പില്‍ തൃപ്പുണിത്തറയിലോ മറ്റു മണ്ഡലങ്ങളിലോ മല്‍സരിക്കുമെന്ന പ്രചാരണത്തിനെതിരെയും മേജര്‍ രവി തുറന്നടിച്ചു. ഒരു രാഷ്ട്രീയക്കാരനാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ രാഷ്ട്രീയക്കാരനാവണമെന്നുള്ള ഒരു നിര്‍ബന്ധവുമില്ലാത്ത വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നേതാക്കള്‍ പറഞ്ഞാല്‍ താന്‍ മത്സരിക്കില്ലെന്നും മേജര്‍ രവി വ്യക്തമാക്കി. ഇവിടത്തെ നേതാക്കന്മാര്‍ക്ക് മസില് പിടിച്ചു നടക്കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും, രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കളെന്നും മേജര്‍ രവി ആരോപണമുന്നയിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.
കഴിഞ്ഞ തവണ 30ന് മുകളില്‍ സ്ഥലങ്ങളില്‍ പ്രചരണത്തിനിറങ്ങിയിട്ടുണ്ടെന്നും ഇത്തവണ പക്ഷേ സ്ഥാനാര്‍ഥികളെ നോക്കി മാത്രമാകും പ്രചരണ പരിപാടികള്‍ക്ക് ഇറങ്ങൂവെന്നും മേജര്‍ രവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.