തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് കെ.വി. തോമസ് സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന പ്രസ്താവനയോട് പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. പാർട്ടിയിലെ മുതിർന്ന അംഗങ്ങളുമായി ആലോചിച്ച് ആലോചിച്ച് യുക്തമായ തീരുമാനമെടുക്കുമെന്ന് കെ. സുധാകരൻ പറഞ്ഞു.
'എന്താണ് പറഞ്ഞതെന്ന് കൃത്യമായി അറിയട്ടെ. അതിനുശേഷം അഭിപ്രായം പറയാം. എന്നെ പോലെ ഒരു നേതാവിന് കേട്ടുകേൾവിയുടെ പുറത്ത് ഒരു അഭിപ്രായം പറയാൻ കഴിയില്ല. വാർത്താസമ്മേളനം കഴിഞ്ഞിട്ടില്ല. അതിനുമുൻപ് കമന്‍റ് ചെയ്യുന്നത് ഗുണകരമല്ല.' കെ. സുധാകരൻ പറഞ്ഞു.
നിങ്ങള് കുറച്ച് കാത്തിരിക്കൂ. ഒൻപതുമാസം കഴിഞ്ഞതല്ലേ പ്രസവിക്കും- മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഇതായിരുന്നു സുധാകരന്‍റെ മറുപടി.
'കെ.വി തോമസ് വാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുകയാണ്. അതുകഴിയട്ടെ. അതിനുശേഷം പ്രതികരിക്കാം' പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.