മാള അരവിന്ദ​െൻറ വീടി​െൻറ സ്വീകരണമുറിയിൽ സൂക്ഷിച്ച ചിത്രം

മാള അരവിന്ദ​െൻറ ഓർമക്ക് ആറു വയസ്സ്​​​; സ്മാരകം പ്രഖ്യാപനത്തിൽ ഒതുങ്ങി

മാള: മലയാള ചലച്ചിത്രലോകത്ത് മാളയെന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട മാള അരവിന്ദ​െൻറ ഓർമക്ക് വ്യാഴാഴ്​ച ആറു വയസ്സ്​​. നാലരപ്പതിറ്റാണ്ട്​ അഭ്രപാളിയില്‍ നിറഞ്ഞുനിന്ന അദ്ദേഹത്തിന്​ സർക്കാർ പ്രഖ്യാപിച്ച സ്മാരകം കടലാസിലൊതുങ്ങി. അരവിന്ദൻ മണ്‍മറഞ്ഞ് ആറു വര്‍ഷം തികയുമ്പോഴും സിനിമാസംഘടന ഭാരവാഹികളും കലാകാരന്മാരും തിരിഞ്ഞുനോക്കിയിട്ടി​െല്ലന്ന്​ കുടുംബ​ം പറയുന്നു​.

അതേസമയം, അടുത്ത കാലത്ത്​ മരിച്ച ക്യാപ്റ്റൻ രാജു കുടുംബവുമായി ബന്ധം പുലർത്തിയിരുന്നു. 'അമ്മ' ഭാരവാഹികളും മാളയെ മറന്നതായി കുടുംബം പറയുന്നു. സംഘടനയില്‍ തുടക്കംമുതല്‍ അംഗമായിരുന്നു മാള. ജീവിച്ചിരിക്കുമ്പോൾ മാസംതോറും പെൻഷൻ നൽകിയിരുന്നു. മരണശേഷം ആനുകൂല്യങ്ങൾ ഒന്നും നല്‍കിയിട്ടില്ല. മാളയുടെ ഭാര്യ ഗീത മകൻ കിഷോറിനും കുടുംബത്തിനുമൊപ്പം മാളയിലെ വീട്ടിൽ ഓർമകളുമായി കഴിയുന്നു.

മാള അരവിന്ദന് മാളയിൽ സ്മാരകം നിർമിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് മാള അരവിന്ദൻ ഫൗണ്ടേഷൻ സാംസ്കാരിക മന്ത്രി എ.കെ. ബാലന് നിവേദനം നൽകി. സ്മാരകനിർമാണം വൈകുന്നത് സംസ്ഥാന അവാർഡ് ജേതാവായ ഇദ്ദേഹത്തോടുള്ള അവഗണനയായി കാണേണ്ടിവരുമെന്നും നിവേദനത്തിൽ പറയുന്നു. മാളയെന്ന സ്ഥലനാമത്തിൽ അറിയപ്പെട്ടിരുന്ന പ്രതിഭയുടെ പേര് മാള പഞ്ചായത്ത് ബസ്​സ്​റ്റാൻഡിനെങ്കിലും നൽകണമെന്നാവശ്യപ്പെട്ട്​ മാള അരവിന്ദൻ ഫൗണ്ടേഷൻ പഞ്ചായത്ത് കമ്മിറ്റിക്ക്​ കത്ത്​ നൽകിയെങ്കിലും നടപ്പിലായില്ല.

മാള അരവിന്ദ​െൻറ വീട് സ്ഥിതിചെയ്യുന്ന റോഡിന് അദ്ദേഹത്തി​െൻറ പേര് നൽകാൻ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് തയാറായില്ല. സി.പി.ഐ മാള ലോക്കൽ കമ്മിറ്റിയും ഈ ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമാകാതെ മാറ്റി​െവക്കുകയായിരുന്നു. അതേസമയം, മാള അരവിന്ദ​നെ ഓർക്കാൻ നാട്ടുകാർ ഫെബ്രുവരി 10ന് വേദി ഒരുക്കുന്നുണ്ട്. 

Tags:    
News Summary - mala aravindan's sixth death anniversary; The memorial was confined to the proclamation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.