മലപ്പുറത്ത് ഇന്ന്​ സമ്പർക്കത്തിലൂടെ കോവിഡ്​ ബാധിച്ചത്​ അഞ്ചുപേർക്ക്​

മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്​ച 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്​. മറ്റ്​ മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.

വ്യാഴാഴ്​ച രോഗംസ്​ഥിരീകരിച്ചവർ: 

1- വഴിക്കടവ് പൂവത്തി൦പോയില്‍ സ്വദേശിനി 22 വയസ് - ബംഗളൂരുവിൽ നിന്നും സ്വകാര്യ വാഹനത്തില്‍ മേയ് 25ന് വീട്ടിലെത്തി ക്വാറൻറീനില്‍ കഴിഞ്ഞു. ജൂണ്‍ 10ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

2- എടക്കര പായിപ്പാടത്ത് സ്വദേശി 45 വയസ് - റിയാദിൽ നിന്നും AI 928 നമ്പര്‍ ഫ്ലെെറ്റില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. അവിടെ നിന്നും  പെരിന്തല്‍മണ്ണ കോവിഡ് കെയര്‍ സ​െൻററിലും, തുടര്‍ന്ന് എടക്കര കോവിഡ് കെയര്‍ സ​െൻററിലും നിരീക്ഷണത്തില്‍. ജൂണ്‍ 10ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

3- കീഴുപറമ്പ് വാലില്ലാപ്പുഴ സ്വദേശിയായ കുട്ടി -മൂന്നര വയസ് - മേയ് 24 ന് കോഴിക്കോട് നരിക്കുനിയിലുള്ള ബന്ധുവീട്  സന്ദര്‍ശിച്ചു. ബന്ധുവിന് രോഗ ബാധ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

4- എടരിക്കോട് കുറ്റിപ്പാല സ്വദേശി. മുബെെയില്‍ നിന്ന് 22 പേരോടൊപ്പം മേയ് 13ന് ബസില്‍ നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

5. ഒഴൂര്‍ പഞ്ചായത്തിലെ ഓമച്ചപ്പുഴ സ്വദേശി -34 വയസ് - കുവെെറ്റില്‍ നിന്ന് ഐ.എക്സ് 1196 വിമാനത്തില്‍ നാട്ടിലെത്തി, തൃക്കലങ്ങോട് കോവിഡ് കെയര്‍ സ​െൻററില്‍ കഴിയുകയായിരുന്നു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

6- ചെമ്മാട് കറുമ്പില്‍ സ്വദേശിനി -25 വയസ്- ഗര്‍ഭിണിയായ ഇവര്‍ ശിവമൊഗ്ഗയിൽ നിന്നും ജൂണ്‍ അഞ്ചിന് നാട്ടിലെത്തി വിട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജൂണ്‍ 6ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

7- കല്‍പകഞ്ചേരി മാമ്പ്ര സ്വദേശിനി  -65വയസ്. മേയ് 5ന് രോഗബാധ സ്ഥിരീകരിച്ചയാളുടെ മാതാവ്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇവരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

8 - തെന്നല അറക്കല്‍ വാടക വീട്ടില്‍ താമസിക്കുന്ന സേലം സ്വദേശിനി 40 വയസ് - ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധനയില്‍ രോഗ ബാധ സ്ഥിരീകരിച്ചു.

9- തെന്നല പൂക്കിപറമ്പ് സ്വദേശി 36 വയസ് 
10- തെന്നല കുറ്റിപ്പാല സ്വദേശി  26 വയസ് 

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സ​െൻററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ രണ്ട് പേര്‍ കൂടി കോവിഡ് മുക്തരായി

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി രോഗമുക്തരായി. മേയ് രണ്ടിന് രോഗബാധ സ്ഥിരീകരിച്ച അസം സ്വദേശി 22 കാരന്‍, വേങ്ങര കണ്ണാട്ടിപ്പടിയിലെ 26 വയസുകാരി എന്നിവര്‍ക്കാണ് രോഗം ഭേദമായത്. രോഗബാധിതയായിരിക്കെ കണ്ണാട്ടിപ്പടി സ്വദേശിനി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞിനും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.