മികച്ച ആശുപത്രികളുടെ നാബ്​ പട്ടികയില്‍ മലബാര്‍ കാന്‍സര്‍ സെൻററും

തലശ്ശേരി: രാജ്യത്തെ ഏറ്റവുംമികച്ച നിലവാരമുള്ള ആശുപത്രികളുടെ പട്ടികയില്‍ ഇനി മലബാര്‍ കാന്‍സര്‍ സെൻററും. ഉത്തരകേരളത്തിലെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സ കേന്ദ്രമായ എം.സി.സിക്ക് ഉന്നത ഗുണനിലവാരത്തിനുള്ള എന്‍.എ.ബി.എച്ച് (നാഷനൽ അക്രഡിറ്റേഷൻ ബോർഡ്​ ഫോർ ഹോസ്​പിറ്റൽസ്​ ആൻഡ്​ ഹെൽത്ത്​ കെയർ പ്രൊവൈ​േഡർസ്) ​അംഗീകാരം ലഭിച്ചു.

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ഈ അംഗീകാരം നേടുന്ന ആറാമത്തെ ആശുപത്രിയാണ് എം.സി.സി. 2019 മാര്‍ച്ചില്‍ അന്തിമ മൂല്യനിര്‍ണയം കഴിഞ്ഞ സെൻററിനെ കോവിഡ് പ്രതിസന്ധി മൂലം ആഗസ്​റ്റ്​ മാസത്തിലെ അക്രഡിറ്റേഷന്‍ കമ്മിറ്റിയിലാണ് പരിഗണിച്ചത്.

എന്‍.എ.ബി.എച്ച് അക്രഡിറ്റേഷനിലൂടെ സെൻററിലെത്തുന്ന രോഗികള്‍ക്ക്​ ഗുണനിലവാരമുള്ള ചികിത്സക്കൊപ്പം മുന്തിയ രോഗീസുരക്ഷയും ശരിയായ യോഗ്യതയും പരിശീലനവും ലഭിച്ച മെഡിക്കല്‍ ജീവനക്കാരുടെ സേവനവും ഉറപ്പാക്കാനാകും.

സേവനരംഗത്ത് 20 വര്‍ഷം പിന്നിടുന്ന എം.സി.സി ഗുണമേന്മ മികവിനുള്ള മറ്റ് അക്രഡിറ്റേഷനുകള്‍, ലോകോത്തര കാന്‍സര്‍ ഗവേഷണ പദ്ധതികള്‍, പോസ്​റ്റ് ഗ്രാ​േജ്വറ്റ് ഇന്‍സ്​റ്റിറ്റ്യൂട്ട് എന്നീ ലക്ഷ്യങ്ങളുമായി മുന്നോട്ടുള്ള പാതയിലാണ്. 3400ലധികം പുതിയ രോഗികളാണ് ഈ കാലയളവില്‍ ഇവിടെ ചികിത്സക്കായി എത്തിയത്. 1240 മേജര്‍ സര്‍ജറികളും ആയിരത്തോളം റേഡിയേഷന്‍ ചികിത്സകളും കോവിഡ് കാലത്തും എം.സി.സിയില്‍ നടന്നു. സെൻററിലെ കോവിഡ് ലാബില്‍ ഇതിനകം 34000 സാമ്പിളുകളാണ് പരിശോധിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.