മലബാര്‍ മില്‍മ മാർച്ചിലും ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വില നല്‍കും

കോഴിക്കോട്: മലബാര്‍ മില്‍മ നല്‍കി വരുന്ന അധിക പാല്‍ വില മാര്‍ച്ച് മാസവും തുടരും. അധിക പാല്‍വിലയായി നാലു കോടിയോളം രൂപ മലബാറിലെ ആറു ജില്ലകളിലെ ക്ഷീര കര്‍ഷകരിലേക്ക് അടുത്ത മാസവും എത്തും. നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ വീതമാണ് അധിക പാല്‍വിലയായി മില്‍മ നല്‍കി വരുന്നത്.

ഫെബ്രുവരി ഒന്നു മുതല്‍ 28 വരെയായിരുന്നു അധിക പാല്‍വില നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന മലബാര്‍ മില്‍മ ഭരണ സമിതി യോഗം മാര്‍ച്ച് 31വരെ ലിറ്ററിന് രണ്ടു രൂപ വീതമുള്ള അധിക പാല്‍ വില നല്‍കുന്നത് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ഡെയറിയില്‍ ലഭിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപവീതം അധിക പാല്‍വിലയായി മില്‍മ ക്ഷീരസംഘങ്ങള്‍ക്കും, സംഘങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്കും നല്‍കും. അധിക പാല്‍വില കൂടി കൂട്ടുമ്പോള്‍ മില്‍മ ക്ഷീര സംഘങ്ങള്‍ക്ക് ഒരു ലിറ്റര്‍ പാലിന് നല്‍കി വരുന്നത് 47.49 രൂപയാണ്.

2023 സാമ്പത്തിക വര്‍ഷത്തില്‍ ഫെബ്രുവരി മാസം വരെ അധിക പാല്‍വിലയായി എട്ടു കോടി രൂപ മലബാര്‍ മേഖലാ യൂനിയന്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കി കഴിഞ്ഞുവെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.

Tags:    
News Summary - Malabar Milma will pay additional milk price to dairy farmers next month as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.