കുറ്റ്യാടി: മലബാര്‍ സമരത്തെ വര്‍ഗീയ കലാപമെന്ന് വിളിക്കുന്നത് ചരിത്രപരമായ വങ്കത്തമെന്ന് ചരിത്രകാരനും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എന്‍ കുറുപ്പ്. ഇന്ത്യന്‍ സ്വാതന്ത്രസമരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് ആ സമരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും ഭൂ ഉടമകള്‍ക്കും അനീതിക്കുമെതിരെയുള്ള സായുധ കലാപമെന്ന നിലയില്‍ വിലയിരുത്തുമ്പോഴാണ് അതിന്റെ ഗൗരവം ബോധ്യപ്പെടുകയെന്നും കെ. കെ. എന്‍. കുറുപ്പ് കൂട്ടിച്ചേർത്തു.
കൊളോണിയല്‍ ദുര്‍ഭരണത്തിനെതിരെ നടന്ന സായുധ കലാപമായിട്ടാണ് റഷ്യന്‍ കലാപത്തെയും ഫ്രഞ്ച് കലാപത്തെയും ചൈനീസ് കലാപത്തെയും വിലയിരുത്തുന്നത്. എന്നാല്‍ മലബാര്‍ സമരത്തിനിടെ നടന്ന അപൂര്‍വം ചില സംഭവങ്ങളുടെ പേരില്‍ സമരത്തെ പൂര്‍ണമായും അവഗണിക്കുന്നത് തെറ്റായ പ്രവണതയാണ്. 1857ലെ ഒന്നാം സ്വാതന്ത്രസമരത്തിന് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കലാപമാണ് 1921ലേത്. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
1921ലെ മലബാര്‍ സമരത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും അടിസ്ഥാന വര്‍ഗങ്ങളുമായിരുന്നു പങ്കെടുത്തത്. പക്ഷെ അതു പരിഗണിക്കാതെ വര്‍ഗീയ കലാപമായി ചിത്രീകരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നും കെ.കെ.എൻ കുറുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.