മലമ്പുഴ സീറ്റ്​ ജനതാദളിന്​ നൽകിയതിനെതിരെ കോൺഗ്രസ്​ ​പ്രവർത്തകരുടെ പ്രതിഷേധം

മലമ്പുഴ: യു.ഡി.എഫ്​ മലമ്പുഴ മണ്ഡലം ഭാരതീയ നാഷനൽ ജനതാദളിന്​ വിട്ടുനൽകിയതിനെതിരെ കോൺഗ്രസ്​ പ്രതിഷേധം. മലമ്പുഴയിൽ നേമം ആവർത്തിക്കുമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ വിമർശനം.

നിരവധി കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധവുമായി ​റോഡിലിറങ്ങി. നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്​തു.

കോൺഗ്രസ്​ മത്സരിച്ചുവരുന്ന സീറ്റാണ്​ മലമ്പുഴ. പാലക്കാട്​ മൂന്ന്​ സീറ്റുകളാണ്​ ഘടക കക്ഷികൾക്ക്​ വിട്ടുനൽകിയത്​. എന്തിനുവേണ്ടിയാണ്​ ചെറിയ ഘടകകക്ഷിയായ ഭാരതീയ നാഷനൽ ജനതാദളിന്​ സീറ്റ്​ നൽകിയതെന്നാണ്​ ഉയരുന്ന ചോദ്യം. പാലക്കാട്​ ഡി.സി.സിയിൽ ശരിയായ രീതിയിലല്ല സീറ്റ്​ ചർച്ചയെന്ന വിമർശനം നേരത്തേ ഉയർന്നിരുന്നു. ഇത്​ ആവർത്തിച്ചാണ്​ പ്രതിഷേധം.

2016ൽ നേമത്ത്​ ഒ. രാജഗോപാലിനെതിരെ ദുർബല സ്​ഥാനാർഥിയെ നിർത്തിയ അതേ നടപടിയാണ്​ മലമ്പുഴയിലും ആവർത്തിക്കുന്നതെന്നാണ്​ ഉയരുന്ന വിമർശനം. 

Tags:    
News Summary - Malampuzha seat congress workers protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.