മൂ​ല​മ​റ്റം നി​ല​യ​ത്തി​ലെ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​റ​ഞ്ഞ മ​ല​ങ്ക​ര ജ​ലാ​ശ​യം

മലങ്കര അണക്കെട്ട്; ജലനിരപ്പ് പരമാവധിയിലേക്ക്

മുട്ടം: മലങ്കര അണക്കെട്ടിലെ ജലനിരപ്പ് പരമാവധിയിലേക്ക് അടുക്കുന്നു.വെള്ളിയാഴ്ച വൈകീട്ട് കണക്ക് പ്രകാരം 41.80 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. 42 മീറ്ററാണ് പരമാവധി ശേഷി. പള്ളിവാസൽ വൈദ്യുതി നിലയത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വൈദ്യുതി ഉൽപാദനം നിർത്തിയിരിക്കുകയാണ്. ഇത് മൂലം ഉണ്ടാകുന്ന കുറവ് മറ്റ് വൈദ്യുതി നിലയങ്ങളിലെ ഉൽപാദനം വർധിപ്പിച്ചാണ് പരിഹരിക്കുന്നത്.

മൂലമറ്റം വൈദ്യുതി നിലയത്തിൽ 600 മെഗാവാട്ടിന് മുകളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായുള്ള വൈദ്യുതി ഉൽപാദനം. അതിനുശേഷം പുറന്തള്ളുന്ന ജലം മലങ്കര അണക്കെട്ടിന് താങ്ങാനാവുന്നതിലും അപ്പുറമാണ്. അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ 40 സെന്‍റീമീറ്റർ വീതം ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കുകയാണ്. മലങ്കര മിനി വൈദ്യുതി നിലയത്തിലും ഉൽപാദനം പരമാവധി യിലേക്ക് എത്തിച്ചു.

Tags:    
News Summary - Malankara Dam; Water level to maximum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.