മലപ്പുറം: മലപ്പുറത്തുകാർക്ക് നന്ദി അറിയിച്ച് കൊണ്ട് സ്ഥലം മാറി പോകുന്ന ജില്ലാ കലക്ടർ ഷൈനാമോളുടെ ഫേസ്ബുക് പോസ്റ്റ് . ചുരുങ്ങിയ കാലഘട്ടം മാത്രമാണ് കലക്ടറായി മലപ്പുറത്ത് ഉണ്ടായിരുന്നുള്ളുവെങ്കിലും സംതൃപ്തിയോടുകൂടിയാണ് മടങ്ങുന്നതെന്ന് പോസ്റ്റിൽ പറയുന്നു.
മൂന്നു മാസക്കാലത്തിനുള്ളിൽ ഏറെക്കുറെ മലപ്പുറത്തെയും മലപ്പുറം തന്നെയും മനസിലാക്കി. എത്രനാള്‍ ഒരു പോസ്റ്റില്‍ ഇരുന്നു എന്നതിനേക്കാള്‍ എങ്ങനെയായിരുന്നു ആ ഔദ്യോഗിക കാലഘട്ടം എന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം മുഖ്യമെന്നും ഷൈനമോൾ പറയുന്നു. പല പദ്ധതികളും പൂർത്തിയാക്കാനാകാതെ പോകേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് പറയുന്ന ഷൈനമോൾ ഇനി വരുന്നത് നല്ല ഉദ്യോഗസ്ഥനാണെന്നതിനാൽ സന്തോഷമുണ്ടെന്നും അറിയിക്കുന്നു.
മലപ്പുറത്തിന് എല്ലാ ഭാവുകങ്ങളും നേരുന്ന കലക്ടർ പലവിധ അസുഖങ്ങളാൽ കഷ്ടപ്പെട്ട് പലപ്പോഴായി തന്നെ സമീപിച്ച കുഞ്ഞുങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകെട്ട എന്ന് പ്രാർഥിച്ചുകൊണ്ടാണ് ഫേസ് ബുക്പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.