ആലപ്പുഴ: നാലുദിവസമായി നടന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ സർവാധിപത്യവുമായി മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻമാരായി. സാമൂഹികശാസ്ത്രം, പ്രവൃത്തിപരിചയമേള, ഗണിതശാസ്ത്രമേള എന്നിവയുടെ മികവിൽ 1450 പോയന്‍റ് നേടിയാണ് കിരീടത്തിൽ മുത്തമിട്ടത്. തുടർച്ചയായി രണ്ടാംതവണയാണ് മലപ്പുറത്തിന്‍റെ ഓവേറാൾ നേട്ടം.
1412 പോയന്‍റുമായി കണ്ണൂർ ജില്ല രണ്ടും 1353 പോയൻറുമായി കോഴിക്കോട് മൂന്നും സ്ഥാനം നേടി. തൃശൂർ (1336), പാലക്കാട് (1335), എറണാകുളം (1300), കോട്ടയം (1294), തിരുവനന്തപുരം (1269), കാസർകോട് (1264), കൊല്ലം (1237), ആലപ്പുഴ (1233), വയനാട് (1231), പത്തനംതിട്ട (1203), ഇടുക്കി (1196) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയന്‍റ്.
സ്കൂൾതലത്തിൽ കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് (140) ഒന്നാമതെത്തി. വയനാട് ദ്വാരക എസ്.എച്ച്.എസ്.എസ് (131) രണ്ടും ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്.എസ്.എസ് (126) മൂന്നും സ്ഥാനവും നേടി. തൃശൂർ പനങ്ങാട് എച്ച്.എസ്.എസ് (123), കോട്ടയം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസ് (113) നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി. സമാപനസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. പ്രസാദും എം.എൽ.എമാരായ പി.പി. ചിത്തരഞ്ജനും എച്ച്. സലാമും ചേർന്ന് വിജയികൾക്ക് ട്രോഫി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.