തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ വിവിധഭാഗങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരൂർ, മലപ്പുറം, പെരിന്തൽമണ്ണ ഡിവൈ.എസ്.പിമാരെ മാറ്റി. വി.എ. ഉല്ലാസിനെ തിരൂർ ഡിവൈ.എസ്.പിയായും എ.എസ്. രാജുവിനെ മലപ്പുറം ഡിവൈ.എസ്.പിയായും എസ്.പി. സുരേഷ്കുമാറിനെ പെരിന്തൽമണ്ണ ഡിവൈ.എസ്.പിയായും നിയമിച്ചു.
തിരൂർ ഡിവൈ.എസ്.പി ആയിരുന്ന എ.ജെ. ബാബുവിനെ എസ്.ബി.സി.ഐ.ഡി എസ്.എസ്.ഡബ്ല്യു കണ്ണൂരിലും മലപ്പുറം ഡിവൈ.എസ്.പി ആയിരുന്ന പ്രദീപ്കുമാറിനെ മലപ്പുറം സി.ബി.സി.ഐ.ഡി ഇക്കണോമിക് ഒഫൻസ് വിങ്ങിലും പെരിന്തൽമണ്ണ ഡിവൈ.എസ്.പി ആയിരുന്ന എം.പി. മോഹനചന്ദ്രനെ മലപ്പുറം ഡി.സി.ആർ.ബിയിലും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.