മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിയെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന മലപ്പുറം ലോക്സഭ മണ്ഡലം അബ്ദുസ്സമദ് സമദാനിയിലൂടെ മുസ്ലിം ലീഗും യു.ഡി.എഫും നിലനിർത്തി. അതേസമയം ഭൂരിപക്ഷത്തിൽ ഗണ്യമായ ഇടിവ്. സി.പി.എമ്മിലെ വി.പി സാനുവിനെതിരെ 1,14,615 വോട്ടിെൻറ വ്യത്യാസത്തിലാണ് സമദാനി ജയിച്ചു കയറിയത്. 2019 പൊതുതെരഞ്ഞെടുപ്പിൽ 2,60,153 വോട്ടിനായിരുന്നു കുഞ്ഞാലിക്കുട്ടി ജയിച്ചത്.
സമദാനിക്ക് 5,38,248ഉം സാനുവിന് 4,23,633ഉം ബി.ജെ.പിയുടെ എ.പി. അബ്ദുല്ലക്കുട്ടിക്ക് 68,935ഉം എസ്.ഡി.പി.ഐയിലെ ഡോ. തസ്ലീം റഹ്മാനിക്ക് 46,758ഉം വോട്ടാണ് ലഭിച്ചത്. ബി.ജെ.പി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ പിന്നോട്ട് പോയപ്പോൾ എസ്.ഡി.പി.ഐ വോട്ടിൽ രണ്ടര ഇരട്ടിയോളം വർധനയുണ്ടായി.
ആകെ പോൾ ചെയ്ത വോട്ട്: 10,99,356
അബ്ദുസ്സമദ് സമദാനി (മുസ്ലിം ലീഗ്): 5,38,248
വി.പി. സാനു (സി.പി.എം): 4,23,633
എ.പി. അബ്ദുല്ലക്കുട്ടി (ബി.ജെ.പി): 68,935
തസ്ലീം റഹ്മാനി (എസ്.ഡി.പി.ഐ): 46,758
സാദിഖലി തങ്ങൾ (സ്വതന്ത്രൻ): 10,479
യൂനുസ് സലീം (സ്വതന്ത്രൻ): 7044
നോട്ട: 4259
ഭൂരിപക്ഷം: 1,14,615
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.