കുറ്റിപ്പുറം: ദേശീയ പാത സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന സർവ്വെ നടപടികൾ മന്ദഗതിയിൽ. രണ്ടാം ദിവസം സമരക്കാരാരും എത്താതിരുന്നിട്ടും ഒച്ചിഴയും വേഗത്തിലാണു കല്ല് നാട്ടൽ നടക്കുന്നത്. കുറ്റിപ്പുറം ഹൈവെ ജങ്ഷന് മുതല്‍ റെയില്‍വെ പാലം വരെയുള്ള 400 മീറ്റര്‍ ദൂരമായിരുന്നു തിങ്കളാഴ്ച കല്ല് നാട്ടിയത്.
തിരൂര്‍ ഡി.വൈ.എസ്.പി യുടെ കീഴില്‍ ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള എസ്.ഐ മാരടക്കം നൂറ് കണക്കിന് പൊലീസുകാരും ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ അരുണിെൻറ നേതൃത്വത്തില്‍ റനവ്യു സംഘവും സ്ഥലത്തുണ്ടെങ്കിലും ദേശീയപാതയില്‍ നിന്ന് ആറ് പേര്‍ അടങ്ങുന്ന ഒരു യൂണിറ്റ് മാത്രമാണ് സര്‍വ്വേക്കുള്ളത്.
ഒരു വശത്തെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ല് നാട്ടി വരുമ്പോഴേക്കും മണിക്കൂറുകൾ കഴിയുന്നുണ്ട്. എറണാകുളത്ത് നിന്ന് രണ്ടാമത്തെ യൂണിറ്റ് ചൊവ്വാഴ്ച ഉച്ചയൊടെ എത്തുമെന്നാണു അധികൃതർ പറയുന്നത്. ഓരോ ദിവസവും നാലു കിലോമീറ്റർ സർവ്വെ നടത്തി കല്ലിടണമെന്നാണ്നിർദേശം. എന്നാൽ തിങ്കളാഴ്ച 400 മീറ്റർ മാത്രമാണു പൂർത്തിയാക്കാനായത്. ചൊവ്വഴ്ച് 8 മണിക്ക് തുടങ്ങിയ സർവ്വെ ഒരു മണിയോട് കൂടി അവസാനിക്കും. ഒരു കിലോമീറ്റർ ദൂരം പോലും ഇന്ന് പൂർത്തിയാക്കാനകില്ലെന്നാണ് സൂചന.
പോലീസ് നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെയാണ് പ്രതിഷേധവുമായി ഇരകളെത്താത്തത്. മുഖ്യധാര പാര്‍ട്ടികളൊന്നും രംഗത്തില്ലാത്തതും സമരം നിര്‍വ്വീര്യമാകാന്‍ കാരണമായി. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി സമരമുഖത്തുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരായ മൂന്ന് പേരെ തിങ്കളാഴ്ച കരുതല്‍ കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്നലെ വളാഞ്ചേരിയിൽ ഡെപ്യൂട്ടി കലക്ടർ അടക്കമുള്ള അധികൃതർ ഭുവുടമകളുമായി സംസാരിച്ചിരുന്നു. എതിർപ്പോ ബഹിഷ്കരണമോ ഇല്ലാതെ ഉടമകൾ അവരുടെ ആശങ്ക അധികൃതരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.സർവേ നടപടികൾ യാതൊരു വിധത്തിലും തടസ്സപെടാൻ പാടില്ല എന്ന നിലപാടിലാണ് ജില്ലാ ഭരണാധികാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.