ടർഫിൽ ഫുട്ബാൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പാണ്ടിക്കാട്​: ടർഫിൽ ഫുട്ബാൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കിഴക്കേ പണ്ടിക്കാട് കുറ്റിപ്പുളിയിലെ കരുവത്തിൽ സുലൈമാ​െൻറ മകൻ ഷറഫുദ്ദീനാണ്​ (29) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒറവുംപുറത്തെ ടർഫ് ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂന്ന് മാസം മുമ്പാണ്​ ഷറഫുദ്ദീൻ ഗൾഫിൽനിന്ന്​ നാട്ടിലെത്തിയത്​. പാണ്ടിക്കാട് പൊലീസ് ഇൻക്വസ്​റ്റ്​ നടത്തി. മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം വൈകീട്ട​്​ കിഴക്കേ പാണ്ടിക്കാട് പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: സൈനബ. ഭാര്യ: ശിബില തസ്നി. സഹോദരങ്ങൾ: സാജിദ്, സഫ്​വാൻ.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.