നിലമ്പൂർ: രേഖകളില്ലാതെ പിടികൂടിയ ഒന്നരക്കോടി രൂപ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. പണത്തിെൻറ ഉറവിടം സംബന്ധിച്ച് നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു.
നാഗ്പൂരിൽനിന്ന് അരിയുമായെത്തിയ ലോറിയിൽനിന്നാണ് രേഖകളില്ലാത്ത ഒന്നരക്കോടി രൂപ നിലമ്പൂരിൽ ഹൈവേ പൊലീസ് രാത്രി പട്രോളിങ്ങിനിടെ പിടികൂടിയത്. പണവും വാഹനവും ചൊവ്വാഴ്ച നിലമ്പൂർ കോടതിയിൽ ഹാജരാക്കുമെന്ന് നിലമ്പൂർ ഇൻസ്പെക്ടർ ടി.എസ്. ബിനു അറിയിച്ചു.
സാമ്പത്തിക കുറ്റന്വേഷണ വകുപ്പിന് പൊലീസ് റിപ്പോർട്ട് കൈമാറി. ലോറിയിൽ എടപ്പാൾ, ചങ്ങരംകുളം സ്വദേശികളായ നാല് പേരാണുണ്ടായിരുന്നത്. പണം ബിരിയാണി റൈസ് പാക്കിൽ തുന്നിപ്പിടിപ്പിച്ചാണ് കൊണ്ടുവന്നത്. ലോറി ഉടമകൾ മലഞ്ചരക്ക് വ്യാപാരികളെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ മൊഴി നൽകിയത്.
നാഗ്പൂരിൽനിന്ന് വന്നയാൾ ഉൾപ്പെടെ നാല് പേരുടെയും സ്രവം കോവിഡ് ടെസ്റ്റിന് വിട്ടു.
അന്തർ സംസ്ഥാന ലോറിയായതിനാൽ പരിശോധന നടത്തിയ പൊലീസുകാർ ഫലം വരുന്നത് വരെ നിരീക്ഷണത്തിലാണ്. ഉടമകൾ രേഖകൾ ഹാജരാക്കിയാൽ നികുതിയും പിഴയും അടച്ച് കസ്റ്റഡിയിലെടുത്ത ലോറികളും പണവും വിട്ടുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.