തിരൂർ: ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിന് തണലൊരുക്കാൻ നഗരസഭ പദ്ധതിയൊരുക്കുന്നു. വീടില്ലാതെ വാടക കെട്ടിടങ്ങളിൽ ദുരിതജീവിതം നയിക്കുന്ന ട്രാൻസ്െജൻഡേഴ്സിന് സ്വന്തം കെട്ടിടമൊരുക്കുന്നതിനായി നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയൊരുക്കി.
തിരൂരിൽ താമസിക്കുന്ന ട്രാൻസ്ജെൻഡേഴ്സ് വിഭാഗം ലോക്ഡൗൺ കാലത്താണ് കടുത്ത ദുരിതത്തിലകപ്പെട്ടത്. സേവനകേന്ദ്രവും ബ്യൂട്ടി സെൻററും നടത്തി ജീവിതം മുന്നോട്ടുനയിച്ച ഇവരെ കോവിഡ് കാലം തീർത്തും ദുരിതത്തിലാക്കി. നഗരസഭ സമൂഹ കിച്ചൺ പ്രവർത്തനങ്ങളിൽ സഹകരിച്ചാണ് ലോക്ഡൗൺ ദിനങ്ങൾ കഴിച്ചുകൂട്ടിയത്. തിരൂരിലെ സാന്ത്വനം കൂട്ടായ്മയടക്കമുള്ള സംഘടനകളുടെ സഹായവും ഇവർക്കുണ്ടായി. എന്നാൽ, സ്വന്തമായി ഒരു വീടുണ്ടാക്കുകയെന്ന ഇവരുടെ ആഗ്രഹത്തിനാണ് തിരൂർ നഗരസഭ മുൻകൈയെടുക്കുന്നത്. ഇവർക്ക് വീടുണ്ടാക്കുന്നതിനായി പദ്ധതി തയാറാക്കാനും നാടിെൻറ പിന്തുണക്കുമായി തിരൂർ നഗരസഭ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ നടന്നു.
യോഗം നഗരസഭ ചെയർമാൻ കെ. ബാവ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി. സഫിയ, നഗരസഭ മുൻ ചെയർമാൻ അഡ്വ. എസ്. ഗിരീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഗീത പള്ളിയേരി, കെ. വേണുഗോപാൽ, കെ.പി. റംല, കെ. ബാവ, സെക്രട്ടറി എസ്. ബിജു, നാജിറ അഷറഫ്, ഗീത ഷാനവാസ്, അഡ്വ. പി. ഹംസക്കുട്ടി, അഡ്വ. കെ. ഹംസ, അഡ്വ. വിക്രം കുമാർ, മനോജ് ജോസ്, ദിലീപ് അമ്പായത്തിൽ, സി.പി. തൽഹത്ത്, കെ.പി.എ. റഹ്മാൻ, ഫിറോസ്, നാസർ, ഫവാസ്, സിയാദ് എന്നിവർ സംസാരിച്ചു. ഇവർക്കായി സ്വരൂപിക്കുന്ന ഫണ്ടിലേക്കുള്ള ആദ്യ സംഭാവന തിരൂർ ജില്ല ആശുപത്രി സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ഗീത ഷാനവാസിൽനിന്ന് ചെയർമാൻ കെ. ബാവ ഏറ്റുവാങ്ങി. നേഹ സി. മേനോൻ സ്വാഗതം പറഞ്ഞു. പുനരധിവാസ കമ്മിറ്റി ഭാരവാഹികളായി ചെയർമാനായി നഗരസഭ ചെയർമാർ കെ. ബാവ, ജനറൽ കൺവീനർ നേഹ സി. മേനോൻ, വൈസ് പ്രസിഡൻറുമാരായി നഗരസഭ സെക്രട്ടറി എസ്. ബിജു, ഗീത പള്ളിയേരി, പി. ഹംസക്കുട്ടി, കെ. ഹംസ, ട്രഷറർ ദിലീപ് എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.