കൊച്ചി: അംഗങ്ങള്‍ക്ക് കാഷ് റിവാര്‍ഡ് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ അവതരിച്ചിച്ച് മലയാളി സംരംഭകന്‍ ആരംഭിച്ച ‘പേബുക്ക് ക്ളബ്’ ശ്രദ്ധനേടുന്നു. ഫേസ്ബുക്കിന് വെല്ലുവിളി ഉയര്‍ത്തുകയെന്ന ദൗത്യവുമായി മലയാളിയും അമേരിക്കയില്‍ സ്ഥിരതാമസക്കാരനുമായ ശ്രേഡ് പിള്ളയാണ് ഈ സമൂഹമാധ്യമവുമായി രംഗത്തത്തെിയത്.
ഇതില്‍ അംഗങ്ങളാകുന്ന ഓരോരുത്തരുടെയും പോസ്റ്റിന് ലഭിക്കുന്ന ലൈക്ക്, കമന്‍റ്, ഷെയര്‍ എന്നിവക്കനുസൃതമായി പേബുക്ക് ക്ളബ് സമ്മാനം നല്‍കും. സൗജന്യ അംഗത്വത്തിലൂടെ പരമാവധി മലയാളികളെ അംഗങ്ങളാക്കാന്‍ സൈന്‍ അപ് പ്രചാരണവും പേബുക്ക് ക്ളബ് ആരംഭിച്ചിട്ടുണ്ട്. ആദ്യ ദശലക്ഷം അംഗങ്ങള്‍ക്ക് അംഗത്വത്തിനുപുറമെ ലോയല്‍റ്റി ബോണസ്, കമ്പനിയില്‍ ഷെയര്‍ എന്നിവയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അംഗത്വത്തിനും www.paybook.club സന്ദര്‍ശിച്ചാല്‍ മതി. പേബുക്ക് ഡെമോ https://youtu.be/XEv7NX3vrOY ലിങ്കിലും ലഭ്യമാണ്.
ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്നോ ആപ്പ് സ്റ്റോറില്‍നിന്നോ ‘പേബുക്ക് ക്ളബ് കാഷ് ഫോര്‍ കണ്ടെന്‍റ് ആപ്പ്’ എന്ന ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വെസ്റ്റ് മിഡ് ലാന്‍ഡ്സ് ആസ്ഥാനമായ കാപ്പെക്സ്എയില്‍സ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയ സൈറ്റ് രൂപകല്‍പന ചെയ്തത്. ഫേസ്ബുക്കിനെയപേക്ഷിച്ച് പൂര്‍ണ സുരക്ഷിതത്വവും സ്വകാര്യതയുമാണ് പേബുക്ക് ക്ളബ് വാഗ്ദാനം ചെയ്യുന്നതെന്ന് കാപ്പെക്സ്എയില്‍സ് സി.ഇ.ഒ ശ്രേഡ് പിള്ളയും പേബുക്ക് ക്ളബ് സാങ്കേതിക പങ്കാളി ഇന്നോവലന്‍റ് ടെക്നോളജീസ് സി.ഇ.ഒ അമിത് വര്‍മയും പറഞ്ഞു.
എറണാകുളം പ്രസ്ക്ളബില്‍ ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ ഇരുവരുംചേര്‍ന്ന് പേബുക്ക് ക്ളബ് പുറത്തിറക്കി. ഇതിനോടകം 1400 പേര്‍ പേബുക്കില്‍ അംഗങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.