യു.പിയിൽ അറസ്​റ്റിലായ മലയാളികൾ തിങ്കളാഴ്​ച ജയിൽ മോചിതരായേക്കും

കോഴിക്കോട്​: ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റി​െൻറ സമയപരിധി കഴിഞ്ഞുവെന്നാരോപിച്ച് യു.പി പൊലീസ് അറസ്​റ്റുചെയ്ത മലയാളികൾക്ക് ജാമ്യം. മൂന്നു സ്ത്രീകളും ഒരു കുട്ടിയുമുൾപ്പടെ‍യുള്ളവർക്കാണ് ലഖ്​നോ അഡീഷനൽ ജില്ല കോടതി ജാമ്യം അനുവദിച്ചത്.

തിങ്കളാഴ്​ചയോടെ ഇവർ ജയിൽമോചിതരാവുമെന്നാണ്​ വിവരം. തുടർന്ന്​ നാട്ടിലേക്ക്​ മടങ്ങും. ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മലയാളികളായ പോപുലർ ഫ്രണ്ട് പ്രവർത്തകർ പത്തനംതിട്ട സ്വദേശി അൻഷാദ് ബദറുദ്ദീൻ, കോഴിക്കോട്​ പുതുപ്പണം സ്വദേശി ഫിറോസ് എന്നിവരെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് അൻഷാദി​െൻറ മാതാവ് നസീമ, ഭാര്യ മുഹ്‌സിന, ഏഴ് വയസ്സുള്ള മകൻ അതിഫ് മുഹമ്മദ്, ഫിറോസി​െൻറ മാതാവ് കുഞ്ഞലീമ എന്നിവരെ യു.പി പൊലീസ് അറസ്​റ്റുചെയ്തത്.

ആദ്യ ദിവസം സന്ദർശനത്തിന് അനുമതി നിഷേധിക്കുകയും രണ്ടാം ദിവസം വീണ്ടും അനുമതി തേടിയപ്പോൾ ആർ.ടി.പി.സി.ആർ പരിശോധനയുടെ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് കസ്​റ്റഡിയിലെടുക്കുകയുമായിരുന്നു. സംഘടന പ്രവർത്തനങ്ങൾക്കായി യാത്ര ചെയ്യുന്നതിനിടെയാണ്​ ഫെബ്രുവരിയിൽ അൻഷാദ് ബദറുദ്ദീൻ, ഫിറോസ് എന്നിവർ അറസ്​റ്റിലായത്. 

Tags:    
News Summary - Malayalees arrested in UP may be released from jail on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.