??????????????????? ???????????? ???????????????????

കോവിഡ് മേഖലയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു; ദക്ഷിണാഫ്രിക്കയില്‍ മലയാളികൾ ദുരിതത്തില്‍

എടക്കര (മലപ്പുറം): നിരീക്ഷണകാലാവധി തീരാതെ ജോലിയില്‍ പ്രവേശിക്കാന്‍ ബ്രിട്ടീഷ് കമ്പനി ആവശ്യപ്പെട്ടതോടെ മലയ ാളികളടക്കമുള്ള എഴുപതോളം ഇന്ത്യക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ ദുരിതത്തില്‍. ദക്ഷിണാഫ്രിക്കയിലെ കിന്‍ഡ്രോസി ലാണ് ഇവര്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്.

ഹൈഡ്രോ ആര്‍ക്ക് സെക്കുണ്ട എന്ന ബ്രീട് ടീഷ് ഓയില്‍ കമ്പനിയിലെ ജീവനക്കാരാണിവർ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാർച്ച്​ 26 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ ല ോക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് നീട്ടുകയും ചെയ്തു. ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ വര്‍ക്​സൈറ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ജോലിക്കാര്‍ നിരീക്ഷണത്തിലായത്​.

കാലാവധി പൂര്‍ത്തിയാകും മുമ്പ് ജോലിയില്‍ പ്രവേശിക്കാനാണ് കമ്പനി നിര്‍ദേശം. കാലാവധി കഴിഞ്ഞ ശേഷമേ ജോലിക്ക് വരാനാകൂവെന്ന് ജോലിക്കാര്‍ അറിയിച്ചു.

ഇതോടെ ഇവരോടൊപ്പമുണ്ടായിരുന്ന കമ്പനി പ്രതിനിധികളെ മടക്കിവിളിച്ചു. തുടര്‍ന്ന് അടുക്കള പൂട്ടുകയും വെള്ളം, ഗ്യാസ് എന്നിവയടക്കമുള്ള അവശ്യവസ്തുക്കളുടെ വിതരണം കമ്പനി നിര്‍ത്തുകയും ചെയ്തു.

താമസസ്ഥലത്തുനിന്ന്​ ഇറക്കിവിടുമെന്ന ഭീഷണിയാണ് ബുധനാഴ്ച നൽകിയത്. മൂന്ന് മാസത്തെ വിസയിലെത്തിയവര്‍ മുതല്‍ ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ വരെ ഇവിടെയുണ്ട്​. ആലുവയിലുള്ള ഐ.എം.ആര്‍ റിക്രൂട്ടിങ് ഏജന്‍സിയാണ് ഇവരെ കൊണ്ടുപോയത്.

ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് നിവേദനം നല്‍കാൻ വഴിക്കടവ് മൊടപ്പൊയ്ക സ്വദേശി തെങ്ങനാലില്‍ ജോസഫ് എന്ന ബിജോയുടെ നേതൃത്വത്തില്‍ ജീവനക്കാരുടെ യോഗം ബുധനാഴ്ച ചേര്‍ന്നിരുന്നു.

Tags:    
News Summary - malayalees in south africa are trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.