കരിങ്കല്ലത്താണി: ചെന്നൈയിൽനിന്ന് സൈക്കിളിൽ തിരൂരങ്ങാടിയിലേക്ക് കടക്കാൻ ശ്രമിച ്ച 22കാരനെ പാലക്കാട്-മലപ്പുറം ജില്ല അതിർത്തിയായ കരിങ്കല്ലത്താണിയിൽ പൊലീസ് തടഞ്ഞു.
തിരൂരങ്ങാടി വെന്നിയൂർ സ്വദേശിയെയാണ് നാട്ടുകൽ പൊലീസ് സബ് ഇൻസ്പെക്ടർ അനിൽ മാത്യു, സുമേഷ്, ദാമു, സജിമോൻ, ശ്രീലത, പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ഇദ്ദേഹത്തെ ക്വാറൻറീൻ ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് എസ്.ഐ അനിൽ മാത്യു അറിയിച്ചു. കഴിഞ്ഞദിവസം ലോറികളിൽ തമിഴ്നാട്ടിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിച്ച അന്തർ സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടിയിരുന്നു.
ചെന്നൈയിൽനിന്ന് ഒരാഴ്ച മുമ്പാണ് ആറംഗ സംഘം സൈക്കിളുകളിൽ മലപ്പുറത്തേക്ക് യാത്ര തിരിച്ചതെന്നും ഇതിൽ അഞ്ചുപേർ നേരത്തേ പൊലീസ് പിടിയിലായതായും കണ്ണുവെട്ടിച്ചാണ് ഇതുവരെ എത്തിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ചെന്നൈയിൽ കൂൾബാർ ജീവനക്കാരനാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.