????? ??????

കോവിഡ്: അമേരിക്കയിൽ പത്തനംതിട്ട സ്വദേശി മരിച്ചു

ന്യൂയോര്‍ക്ക്: കോവിഡ്​ ബാധിച്ച്​ അമേരിക്കയിൽ മലയാളിയാണ് മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയും അമേരിക്കയിൽ എം.ടി.എ. ഉദ്യോഗസ്ഥനുമായ തോമസ് ഡേവിഡ് (ബിജു-47) ആണ്​ മരിച്ചത്​. ഒരാഴ്ചയിലേറേയായി ആശുപത്രിയില്‍ വ​െൻറിലേറ്ററിലായിരുന്ന ബിജുവി​​െൻറ ആരോഗ്യ നില ചൊവ്വാഴ്ച വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

പനിയെത്തുടർന്നാണ്​ ചികിത്സ തേടുന്നത്​. മരുന്ന്​ കഴിച്ച് വിശ്രമിക്കാന്‍ ആയിരുന്നു നിര്‍ദേശം. പക്ഷെ ദിവസങ്ങള്‍ക്കുള്ളില്‍ രോഗം വഷളായി. മാര്‍ച്ച് 23ന്​ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രോഗം ഭേദമാവുന്നു എന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും പിന്നീടത് ഗുരുതരമാകുക ആയിരുന്നു.

ഭാര്യയും മൂന്നു മക്കളുമുണ്ട്. 20 വര്‍ഷമായി എം.ടി.എ ഉദ്യോഗസ്ഥനാണ്​. മാതാപിതാക്കളും മൂന്നു സഹോദരരും അമേരിക്കയിലുണ്ട്. ഫ്രാങ്ക്‌ലിന്‍ സ്‌ക്വയറിലെ സ​െൻറ്​ ബേസില്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്​.

Tags:    
News Summary - Malayali Died In America -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.