മാധ്യമപ്രവർത്തകർക്കെതിരെ ‘മാരകായുധ’ പ്രയോഗവും

കാസർകോട്​: മംഗളൂരുവിൽ കർണാടക പൊലീസ്​ കസ്​റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകർ മാരകായുധവുമായി പിടിയിലെന്നാണ്​ പൊലീസ്​ പ്രചരിപ്പിച്ചത്​​. വ്യാജ മാധ്യമപ്രവർത്തകർ മാരകായുധങ്ങളുമായി പിടിയിൽ എന്ന പൊലീസ്​ ഭാഷ്യം ടി.വി 9 എന്ന ചാനലാണ്​ പുറത്തുവിട്ടത്​. ഇത്​ ചില ഇംഗ്ലീഷ്​ ചാനലുകളും ഏറ്റുപിടിച്ചു.

പിന്നാലെ കേരളത്തിലെ ആർ.എസ്​.എസ്​ ചാനലും ഇത്​ പ്രചരിപ്പിച്ചു. കെ. സുരേന്ദ്രൻ ഉൾ​െപ്പടെയുള്ള ബി.ജെ.പി​ േനതാക്കളും ഇത്​ ആവർത്തിച്ചു. ഏറെ വൈകാതെ ടി.വി​ 9 വാർത്ത പിൻവലിച്ചു. ഇംഗ്ലീഷ്​ ചാനലുകൾ തിരുത്തി. എന്നാൽ, ബി.ജെ.പി നേതാക്കൾ തിരുത്താൻ തയാറായില്ല.
Tags:    
News Summary - malayali journos detained mangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.