എടപ്പാൾ: ഭീകരസംഘടനയായ ഐ.എസിൽ ചേർന്നുവെന്ന് സംശയിക്കുന്ന എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്സിൻ കൊല്ലപ ്പെട്ടതായി സന്ദേശം. ഈ മാസം 22നാണ് മുഹ്സിന്‍റെ സഹോദരിക്ക് ഫോണിൽ സന്ദേശം ലഭിച്ചത്. മുഹ്സിൻ അമേരിക്കൻ യു.എസ് ഡ്രോൺ ആക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടെന്നാണ് മലയാളത്തിൽ ലഭിച്ച സന്ദേശം.
ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന സഹോദരി ഈ മാസം 29ന് നാട്ടിലെത്തിയപ്പോഴാണ് സന്ദേശത്തെക്കുറിച്ച് മാതാപിതാക്കളോട് പറയുന്നത്. തുടർന്ന് വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തൃശൂരിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ നാലാംവർഷ വിദ്യാർഥിയായിരുന്ന മുഹ്സിൻ രണ്ട് വർഷം മുമ്പ് വിനോദയാത്രക്കെന്ന് പറഞ്ഞാണ് അവസാനമായി വീട്ടിൽ നിന്ന് പോകുന്നത്. പത്ത് ദിവസം കഴിഞ്ഞിട്ടും മുഹ്സിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് പിതാവ് കോളജിൽ അന്വേഷിച്ചു. തുടർന്ന് മുഹ്സിൻ വിനോദയാത്രക്ക് പോയിട്ടില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
മുഹ്സിനെ കാണാനില്ലെന്ന് 2017 ഒക്ടോബർ എട്ടിന് വീട്ടുകാർ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒക്ടോബർ 20നാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. മെച്ചപ്പെട്ട കുടുംബപശ്ചാത്തലത്തിൽ ജനിച്ച മുഹ്സിൻ അന്തർമുഖനായിരുന്നു.
അതേസമയം മുഹ്സിൻ മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നും രണ്ട് വർഷം മുൻപ് ലഭിച്ച കാണാതായെന്ന പരാതിയിൽ അന്വേഷണം തുടരുന്നതായും ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.