തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എങ്ങനെയാണ് ജനങ്ങളെ ഒന്നിച്ച് കൊണ്ടു പോകേണ്ടതെന്ന് മോദി പഠിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
മോദി ഒരു പെറ്റി പൊളിറ്റിഷ്യനാണ്. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം തെറ്റായിപ്പോയി. ഇന്ത്യയുടെ ചരിത്രം മോദി വായിക്കണം. രാജ്യത്ത് ബി.ജെ.പിക്കെതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടികളുടെ എണ്ണം കൂടിയത് വരെ മോദി കുറ്റമായി കാണുന്നു. രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കുട്ടികൾ കൂടുന്നത്. മതപരമായി വേർതിരിച്ച് കാണരുത്. തനിക്ക് അഞ്ച് കുട്ടികളുണ്ടെന്നും അധ്വാനിച്ചാണ് അവരെ വളർത്തിയതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന പ്രശ്നമെന്നും ഈ വിഷയത്തിൽ മോദി ഒന്നും മിണ്ടുന്നില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രിയും എൻ.ഡി.എ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനമാണ് ഖാർഗെ നടത്തിയത്. 18 വർഷം എം.പിയായിട്ടും രാജീവ് ചന്ദ്രശേഖർ കർണാടകയിൽ ഒന്നും ചെയ്തിട്ടില്ലെന്നും ഖാർഗെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.