കോഴിക്കോട്: ഫാഷിസ്റ്റുകള്ക്കുമുന്നില് അഡ്ജസ്റ്റ്മെൻറ് ജീവിതത്തിന് തയാറെല ്ലന്ന് സിനിമ നടന് മാമുക്കോയ. ജീവനെ ഭയപ്പെടുന്നവരാണ് ഫാഷിസ്റ്റുകള്‍ക്കൊപ്പം നില കൊള്ളുന്നത്. എതിര്‍പ്പ് രേഖപ്പെടുത്തുന്ന കലാകാരന്മാരെയും എഴുത്തുകാരെയും ഫാഷിസ്റ്റുകൾ െകാല്ലുകയാണ്. എനിക്കും ചില്ലറ ഭീഷണികളുണ്ടായിട്ടുണ്ട്. എന്നാല്‍, അത്തരം ഭീഷണികള്‍ക്കുമുന്നില്‍ മുട്ടുമടക്കിെല്ലന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ശാഹീന്‍ ബാഗ് സ്ക്വയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ വിഷയത്തില്‍ കേരള ജനതയെ മോദിക്ക് ഒറ്റുകൊടുത്തയാളാണ് പിണറായി വിജയനെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.