ശ്രീകണ്ഠപുരം: ഏഴുവർഷം മുമ്പ് പയ്യാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി വിചാരണ ആരംഭിക്കാനിരിക്കെ ആസിഡ് കഴിച്ച് ജീവനൊടുക്കി. പയ്യാവൂർ ചാമക്കാലിലെ പുത്തന്‍പുരയില്‍ പി.ജെ. സണ്ണിയാണ് (56) ജീവനൊടുക്കിയത്.
വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ ആസിഡ് കഴിച്ച നിലയിൽ കണ്ടെത്തിയ സണ്ണിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ മരിച്ചു. 2016 നവംബര്‍ 17ന് ഭാര്യ റീനയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സണ്ണി.
ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതേച്ചൊല്ലി മദ്യപിച്ചെത്തുന്ന സണ്ണി ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം 3.30ഓടെ വീട്ടിലെത്തിയ സണ്ണി ഭാര്യയെ കിടപ്പുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതിലടച്ച് കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസിന്റെ വിചാരണ ഈ മാസം 15ന് തലശ്ശേരി കോടതിയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് സണ്ണി ജീവനൊടുക്കിയത്. മക്കൾ: നീതു സണ്ണി, നിധിന്‍ സണ്ണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.