തൃപ്പൂണിത്തുറ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് അഫ്താബ് ഷേഖ് (20) നെയാണ് ഹില്‍പാലസ് പൊലീസ് പിടികൂടിയത്.
2022 ഡിസംബറില്‍ പ്രതി പെണ്‍കുട്ടിയെ വശീകരിച്ച് തൃപ്പൂണിത്തുറയിലുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടു പോയി പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. ഹില്‍പാലസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എച്ച് സമീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എ. പ്രദീപ്, രാജീവ് നാഥ്, എ.എസ്.ഐ സന്തോഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസർമാരായ കെ.എസ്. ബൈജു, പോള്‍ മൈക്കിള്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.